2️⃣0️⃣2️⃣0️⃣ *ജൂൺ* 0️⃣6️⃣
"ഈശോ മറുപടി പറഞ്ഞു: ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തി - അവിടുന്ന് അയച്ചവനില്‍ വിശ്വസിക്കുക."
യോഹന്നാന്‍ 6 : 29
*ദൈവഹിതം*
ദൈവഹിതമനുസരിച്ചു ജീവിതം ക്രമപ്പെടുത്തുമ്പോൾ ഒരു വ്യക്തിക്ക് കിട്ടുന്ന അനുഗ്രഹങ്ങൾ ആണ് ധ്യാനവിഷയം...
1. *ഈശോയോടുള്ള ബന്ധം ദൃഢമാകുന്നു*
"ദൈവത്തിന്‍െറ ഹിതം നിര്‍വഹിക്കുന്നവനാരോ അവനാണ് എന്‍െറ സഹോദരനും സഹോദരിയും അമ്മയും."
മര്‍ക്കോസ് 3 : 35
ഈശോയുമായുള്ള സഹോദര്യത്തിലേക്കും ആഴമുള്ള ബന്ധത്തിലേക്കും വളരാൻ സാധിക്കുന്നത് ദൈവഹിതപ്രകാരം ജീവിതം ക്രമപ്പെടുത്തുമ്പോൾ ആണ്...
2. *പ്രാർത്ഥനകൾ കേൾക്കപ്പെടുന്നു*
ദൈവം പാപികളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ലെന്നു നമുക്കറിയാം. എന്നാല്‍, ദൈവത്തെ ആരാധിക്കുകയും അവന്‍െറ ഇഷ്‌ടം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍െറ പ്രാര്‍ഥന ദൈവം ശ്രവിക്കുന്നു.
യോഹന്നാന്‍ 9 : 31
പ്രാർത്ഥനകൾ കേൾക്കപ്പെടാനും ദൈവഹിതം തെരയുന്ന ഒരു മനസ്സ് വേണം...
3. *സ്വർഗ്ഗരാജ്യത്തിന് യോഗ്യരാകുന്നു*
"കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്‌ഷിക്കുന്നവനല്ല, എന്‍െറ സ്വര്‍ഗസ്‌ഥനായ പിതാവിന്‍െറ ഇഷ്‌ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക."
മത്തായി 7 : 21
ദൈവഹിതപ്രകാരമുള്ള യാത്രയാണ് സ്വർഗത്തിലേക്കുള്ള പ്രവേശനം സാധ്യമാക്കി തരുന്നത്...
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment