2020 ഒക്ടോബർ 14
അശുദ്‌ധാത്‌മാവ്
"അപ്പോള്‍ അവന്‍ പോയി തന്നെക്കാള്‍ ദുഷ്‌ടരായ മറ്റ് ഏഴു അശുദ്‌ധാത്‌മാക്കളെക്കൂടി കൊണ്ടുവന്ന് അവിടെ പ്രവേ ശിച്ചു വാസമുറപ്പിക്കുന്നു. അങ്ങനെ, ആ മനുഷ്യന്‍െറ സ്‌ഥിതി ആദ്യത്തേതിനെക്കാള്‍ മോശമായിത്തീരുന്നു.
ലൂക്കാ 11 : 26
ആത്മീയ ജീവിതത്തിൽ ഒരാൾ അഭിമുഖികരിക്കേണ്ടി വരുന്ന പ്രതിസന്ധികൾ മുന്നിൽ കാണാൻ സഹായിക്കുന്ന ഈശോയുടെ പ്രബോധനമാണ് ജ്ഞാനധ്യാനവിചാരം...
വിശുദ്ധിയിലേക്കുള്ള വിളിയാണ് അടിസ്ഥാനമായി ക്രിസ്തീയ ജീവിതം...
വിശുദ്ധിക്ക് വേണ്ടി യത്നിക്കുന്നവർ വിശുദ്ധീകരിക്കപ്പെടാൻ സ്വയം സമർപ്പിക്കുമ്പോൾ അശുദ്ധിയുടെ തിന്മ വിതയ്ക്കുന്ന ദുഷ്ടാത്മാക്കൾ വീണ്ടും ആക്രമിക്കാൻ ഇടയുണ്ട് എന്ന ഓർമ്മപ്പെടുത്തൽ ആണ് വചന വായന...
എവിടെ നിന്നിറങ്ങി പോയോ അവിടേയ്ക്ക് തന്നെ തിന്മ പ്രവേശിക്കാൻ സാധ്യതയുണ്ട് എന്നതാണ് തിരിച്ചറിവ്...
അതുകൊണ്ടാണ് ഈശോ മറ്റൊരവസരത്തിൽ ഇങ്ങനെ ഓർമ്മിപ്പിക്കുന്നത്...
"അവന്‍ പറഞ്ഞു: പ്രാര്‍ഥനകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വര്‍ഗം പുറത്തുപോവുകയില്ല."
മര്‍ക്കോസ് 9 : 29
നിരന്തരമായ പ്രാർത്ഥനയും പരിത്യാഗവും ആത്മാവിനെ വിശുദ്ധിയിൽ കാത്തുസൂക്ഷിക്കാൻ അനിവാര്യമാണ് എന്നതാണ് ഉള്ളിൽ പതിയേണ്ട പാഠം...
വിശുദ്ധിയിലേക്ക് വളരും തോറും പ്രലോഭനങ്ങളുടെ അളവ് കൂടും എന്ന യാഥാർഥ്യം തിരിച്ചറിയുമ്പോളും പൗലോസ് അപ്പസ്തോലനെ ആശ്വസിപ്പിച്ച ദൈവാത്മാവ് ചെവിയിൽ മന്ത്രിക്കുന്നു...
എന്നാല്‍, അവിടുന്ന് എന്നോട് അരുളിച്ചെയ്‌തു: നിനക്ക് എന്‍െറ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ് എന്‍െറ ശക്‌തി പൂര്‍ണമായി പ്രകടമാകുന്നത്.
2 കോറിന്തോസ് 12 : 9
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment