2️⃣0️⃣2️⃣0️⃣ *ജൂലൈ* 9️⃣
*നിലവിളി*
"നിശ്‌ശബ്‌ദനായിരിക്കുവാന്‍ പറഞ്ഞുകൊണ്ട് പലരും അവനെ ശകാരിച്ചു. എന്നാല്‍, അവന്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ദാവീദിന്‍െറ പുത്രാ, എന്നില്‍ കനിയണമേ!"
മര്‍ക്കോസ് 10 : 48
ഈശോ കടന്നു പോകുന്നു എന്നറിഞ്ഞപ്പോൾ അന്ധയാചകനായ ബെർതിമേയൂസ് കരഞ്ഞു നിലവിളിക്കുന്നു, "ദാവീദിന്‍െറ പുത്രനായ ഈശോയെ, എന്നില്‍ കനിയണമേ!" നിലവിളിച്ചു പ്രാർത്ഥിക്കുന്നവനെ കാണാതെ പോകാൻ ഈശോയ്ക്കാകില്ല എന്ന് സുവിശേഷം അവർത്തിച്ചുറപ്പിക്കുന്നു.
നഷ്ടപ്പെട്ടു പോയ കാഴ്ചയാണ് ബെർത്തിമേയൂസിന്റെ സങ്കടകാരണം.
നഷ്ടപ്പെട്ടു പോയ കാഴ്ച തിരികെ തരാൻ കഴിവുള്ളവൻ വഴിയരികിൽ കൂടി നടന്ന് നീങ്ങുന്നു എന്ന് തിരിച്ചറിയുമ്പോൾ കാഴ്ച തിരികെ കിട്ടാൻ വേണ്ടി ബെർത്തിമേയൂസ് നിലവിളിക്കുന്നു.
മനസ്സ് മടുക്കാതെ നിലവിളിച്ചുള്ള പ്രാർത്ഥന തുടരാൻ പ്രേരകമാണ് ബെർത്തിമേയൂസിന്റെ നിലവിളി.
"നിശ്‌ശബ്‌ദനായിരിക്കുവാന്‍ പറഞ്ഞുകൊണ്ട് പലരും അവനെ ശകാരിച്ചു. എന്നാല്‍, അവന്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ദാവീദിന്‍െറ പുത്രാ, എന്നില്‍ കനിയണമേ!"
കണ്ണിലെ വെട്ടം കെട്ടുപോയവന്റെ ദുഃഖം ജനക്കൂട്ടത്തിനറിയില്ലല്ലോ.
ആരൊക്കെ നിശ്ശബ്ദരായിരിക്കാൻ പറഞ്ഞാലും ഒരു ശകാരത്തിനും തടയാനാവാത്ത വിധം അവന്റെ പ്രാർത്ഥനയുടെ ശബ്ദം ഉയർന്നു തന്നെ നിന്നു.
നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നവരുടെ മുന്നിൽ ഉച്ചത്തിൽ നിലവിളിച്ചു പ്രാർത്ഥിച്ച് ബെർത്തിമേയൂസ് കർത്താവിന്റെ കരുണ നേടിയെടുത്തു.
ദൈവവിശ്വസികളുടെ നിലവിളിക്കുന്ന പ്രാർത്ഥന കാണുന്ന ജനക്കൂട്ടം പുറത്താക്രോശിക്കുന്നുണ്ട്.
നിശ്ശബ്ദരാക്കാൻ ആണ് ശ്രമം.
പക്ഷെ, നിലവിളിച്ചു പ്രാർത്ഥിച്ചു കർത്താവിന്റെ കരുണ നേടിയെടുക്കുന്ന ആരുടെയൊക്കെയോ സുകൃതം എല്ലാ ആക്രോശങ്ങളെയും കീഴടക്കുന്നു.
നിലവിളിച്ചുള്ള പ്രാര്ഥനയെക്കുറിച്ച് ധ്യാനിക്കുമ്പോൾ ഈശോയും നിലവിളിച്ചു പ്രാർത്ഥിച്ചിരുന്നു എന്ന് ഓർമ്മിച്ച് പ്രാർത്ഥന തുടരാം.
"തന്‍െറ ഐഹികജീവിതകാലത്ത് ക്രിസ്‌തു, മരണത്തില്‍നിന്നു തന്നെ രക്‌ഷിക്കാന്‍ കഴിവുള്ളവന് കണ്ണീരോടും വലിയ വിലാപത്തോടുംകൂടെ പ്രാര്‍ഥനകളുംയാചനകളും സമര്‍പ്പിച്ചു. അവന്‍െറ ദൈവഭയംമൂലം അവന്‍െറ പ്രാര്‍ഥന കേട്ടു."
ഹെബ്രായര്‍ 5 : 7
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment