2020 സെപ്റ്റംബർ 26
ഈശോയുടെ സ്വന്തം
"ഈശോ പറഞ്ഞു: ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയുംചെയ്യുന്നവരാണ് എന്‍െറ അമ്മയും സഹോദരരും."
ലൂക്കാ 8 : 21
ഈശോയുടെ പ്രബോധനങ്ങളും ജീവിതരീതികളും ഓരോ ദിവസവും പുതുമ നിറഞ്ഞ ഉൾക്കാഴ്ചകൾ കൊണ്ട് നമ്മുടെ തിരിച്ചറിവുകളെ ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു...
ബന്ധങ്ങൾക്ക് ഈശോ പുതിയ നിർവചനം നൽകുന്നു...
രക്തബന്ധത്തോളം ഉയരത്തിൽ മറ്റ് ചില ബന്ധങ്ങൾ ഈശോ പ്രതിഷ്ഠിക്കുന്നു...
രക്ഷാകരകർമ്മത്തിലെ ഏറ്റവും പ്രധാന്യമേറിയ സമയങ്ങളിലെല്ലാം നിർണ്ണായകസാനിധ്യമായി മാറിയ പരിശുദ്ധ അമ്മയോട് അവിടുത്തേക്ക് ഉള്ള ബന്ധം തന്നെയാണ് ദൈവവചനം ശ്രവിച്ച് അത് പാലിക്കുന്നവരോടും ഈശോയ്ക്കുള്ളത് എന്നതാണ് ജ്ഞാനധ്യാനത്തിലെ തിരിച്ചറിവ്...
ദൈവവചനം ശ്രവിക്കാനും പഠിക്കാനും ധ്യാനിക്കാനും അത് പാലിക്കാനും പരിശ്രമിക്കുമ്പോൾ ഈശോയോടുള്ള അടുപ്പത്തിൽ വളരുകയാണ് നാം...
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment