2020 സെപ്റ്റംബർ 22
ഭയപ്പെടുവിൻ
"ശരീരത്തെ കൊല്ലുകയും ആത്‌മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ, മറിച്ച്, ആത്‌മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍."
മത്തായി 10 : 28
എഴുതപ്പെട്ട ദൈവവചനം നൽകുന്ന ഏറ്റവും പ്രതീക്ഷാനിർഭരമയെ സന്ദേശം "ഭയപ്പെടേണ്ട " എന്നതാണ്...
ഏതാണ്ട് മുന്നൂറ്റി അറുപത്തഞ്ച് പ്രാവശ്യം ഇതാവർത്തിക്കപ്പെടുന്നുണ്ട്...
ഒരു പ്രതിസന്ധിയിലും ഭയപ്പെടേണ്ട എന്ന് ആശ്വസിപ്പിക്കുന്നവൻ തന്നെ ചിലതിനെ ഭയപ്പെടാനും പറഞ്ഞിട്ടുണ്ട് എന്നതാണ് നമ്മുടെ ജ്ഞാനധ്യാനം...
ശരീരത്തേയെയും ആത്മാവിനെയും നരകത്തിനിരയാക്കാൻ കഴിയുന്ന സാത്താനെ ഭയപ്പെടണം എന്ന് തന്നെയാണ് ഈശോ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം....
ജീവിതത്തിലെ അനുദിനവ്യാപാരങ്ങൾ ആത്മനാശത്തിന് കാരണമാകുന്നതാണോ അല്ലയോ എന്ന് കണ്ടെത്താനുള്ള വിവേചനാശക്തിയാണ് ഇന്ന് പരിശുദ്ധത്മാവിനോട് പ്രാർത്ഥിക്കുന്നത്...
ജീവിതം ഒരു ആത്മീയ സമരം ആണ്...
പൗലോസ് ശ്ലീഹ അത് വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്...
"സാത്താന്‍െറ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്‍െറ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍.
...
രക്‌ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്‌മാവിന്‍െറ വാള്‍ എടുക്കുകയും ചെയ്യുവിന്‍."
എഫേസോസ് 6 : 10-17
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment