2020 സെപ്റ്റംബർ 21
പാപികളുടെ സ്നേഹിതൻ
"ഇതുകേട്ട് ഈശോ പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം."
മത്തായി 9 : 12
ഈശോയിൽ കുറ്റം കണ്ടു പിടിക്കാൻ നിരന്തര പരിശ്രമം നടത്തിയിരുന്ന ഫരിസേയരുടെ ഒരു ആരോപണം അവിടുന്ന് ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ ആണ് എന്നതായിരുന്നു...
ചുങ്കക്കാരെയും കുറവുള്ളവരെയും വിധിച്ചു തള്ളി അകറ്റി നിർത്തിയിരുന്ന സ്വയം ന്യായീകരണത്തിന്റെയും മഹത്വവൽക്കരണത്തിന്റെയും വഴികളിൽ നീങ്ങിയിരുന്ന ഫരിസയർക്ക് ചുങ്കക്കാരുടെയും പാപികളുടെയും അരികിൽ ഭക്ഷണത്തിനിരുന്ന ഈശോയെ മനസിലാക്കാൻ സാധിച്ചില്ല...
കുറവുള്ളവരെ ചേർത്ത് നിർത്തുന്നതും മുറിവുള്ളവരെ സുഖപ്പെടുത്തുന്നതുമായ കരുണാർദ്രമായ ശുശ്രൂഷയാണ് അവിടുത്തെത് എന്ന് ഈശോ വ്യക്തമാക്കുന്നു...
എന്റെ കുറവുകൾ ദൈവത്തിന്റെ തെരഞ്ഞെടുപ്പിന് തടസമല്ല എന്നാണ് ജ്ഞാനധ്യാനത്തിലെ തിരിച്ചറിവ്...
കുറവുകളെ സദാപരിഹരിക്കുന്ന ഈശോയെ വിളിച്ചു പ്രാർത്ഥിച്ചാണ് വൈദികശ്രേഷ്ഠൻ വൈദികർത്ഥികളെ പൗരോഹിത്യത്തിലേക്ക് പ്രവേശിപ്പിക്കുന്നത്...
ഒരു ഓർമ്മപ്പെടുത്തലായി ചങ്കിലുണ്ടത്...
കുറവുകളെ സദാ പരിഹരിക്കുന്ന ഈശോയുടെ കരുണ മാത്രമാണ് എന്റെ തെരെഞ്ഞെടുപ്പിന്റെ ആധാരം എന്ന് ഓരോ ദിവസവും കൂടുതൽ തിരിച്ചറിവുണ്ടാകുന്നു...
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment