സെപ്റ്റംബർ 12
സ്വർഗ്ഗരാജ്യം
"സ്വര്‍ഗരാജ്യം, വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം. അതു കണ്ടെത്തുന്നവന്‍ അതു മറച്ചുവയ്‌ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ വാങ്ങുകയുംചെയ്യുന്നു."
മത്തായി 13 : 44
സ്വർഗ്ഗരാജ്യമെന്ന നിധി തേടുന്നവരുടെ വഴികളിൽ നിശ്ചയമായും ഉണ്ടാകുന്ന അലച്ചിലുകൾ കൃത്യമായി അവതരിപ്പിക്കുന്ന ഉപമകളിൽ കൂടി ഈശോ ദൈവരാജ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്നു....
വയലിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന നിധി കണ്ടെത്തുമ്പോൾ ഉള്ളതെല്ലാം വിറ്റ് നിധിയുള്ള വയൽ സ്വന്തമാക്കുന്ന ഒരാൾ....
വിലയേറിയ ഒരു രത്നം കാണുമ്പോൾ ഉള്ളതെല്ലാം വിറ്റ് രത്നം സ്വന്തമാക്കുന്ന രത്നവ്യാപാരി...
വയൽ വാങ്ങുന്നവനും രത്നവ്യാപരിക്കും ഉള്ള സമാനത രണ്ട് പേരും നഷ്ടങ്ങൾ ഏറ്റെടുത്തവരാണ് എന്നതാണ്...
വിലയേറിയ ദൈവരാജ്യത്തിന് വേണ്ടി അലയുമ്പോൾ ചില നഷ്ടങ്ങൾ നിശ്ചയം...
ഇഷ്ടങ്ങൾ നഷ്ടങ്ങളാക്കുന്ന തപസ്സ് കൊണ്ട് നേടിയെടുക്കുന്ന നിധിയാണ് ഈശോ രാജാവായുള്ള ദൈവരാജ്യം...
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment