2020 സെപ്റ്റംബർ 23
തിരസ്‌ക്കരിക്കപ്പെട്ട അത്തിവൃക്ഷം
"വിശ്വാസത്തോടെ പ്രാര്‍ഥിക്കുന്നതെല്ലാം നിങ്ങള്‍ക്കു ലഭിക്കും."
മത്തായി 21 : 22
ഫലം നല്കാത്ത അത്തിവൃക്ഷത്തെ ഈശോ ശപിക്കുന്നതാണ് വചന വായനയുടെ പശ്ചാത്തലം...
വായനയുടെ തലക്കെട്ട് പോലും അങ്ങനെയാണ്...
അനുഗ്രഹിക്കാൻ മാത്രം ഭൂമിയിൽ അവതരിച്ചവൻ എന്തേ ശപിക്കുന്നതിന്റെ ശരീരഭാഷ സ്വീകരിക്കുന്നു?
ഇളക്കൊഴുപ്പ് കാണിച്ച് ആകർഷിക്കുകയും അടുത്തെത്തുമ്പോൾ ഫലം ഇല്ലാതിരിക്കുകയും ചെയ്യുന്ന അപകടകരമായ കപടതയുടെ അവസ്ഥയായിരുന്നു അത്തിവൃക്ഷത്തിന്റേത്...
പുറം മോടികളിൽ അഭിരമിക്കുകയും ആത്മീയതയെ പ്രകടനങ്ങളിൽ ഒതുക്കുകയും ചെയ്യാൻ ശ്രമിക്കുമ്പോൾ ഞാനും അത്തിവൃക്ഷത്തിന്റെ അവസ്ഥയിൽ ആണ്... ഹൃദയം പരിശോധിക്കുന്ന ദൈവത്തിന്റെ മുമ്പിൽ സ്വീകാര്യത നേടാൻ സാധിക്കുമോ എന്നതാണ് ഉത്തരം കണ്ടെത്തേണ്ട ചോദ്യം...
"മനുഷ്യന്‍ കാണുന്നതല്ല കര്‍ത്താവ് കാണുന്നത്. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്‌ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും."
1 സാമുവല്‍ 16 : 7
കപടത വച്ച് പുലർത്തിയാൽ ദൈവസന്നിധിയിൽ നിന്നും തിരസ്ക്കരിക്കപ്പെടും എന്നതാണ് ജ്ഞാനധ്യാനത്തിലെ തിരിച്ചറിവ്...
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment