ആഗസ്റ്റ് 14
*ദൈവസ്നേഹം = സഹോദര സ്നേഹം*
"രണ്ടാമത്തെ കല്‍പനയും ഇതിനുതുല്യം തന്നെ. അതായത്, നിന്നെപ്പോലെ നിന്‍െറ അയല്‍ക്കാരനെയും സ്‌നേഹിക്കുക."
മത്തായി 22 : 39
ഈശോ ചില സമവാക്യങ്ങൾ രൂപപ്പെടുത്തുകയാണ്...
പൂർണ്ണ ഹൃദയത്തോടും പൂർണ്ണ മനസ്സോടും പൂർണ്ണ ആത്മാവോടും കൂടെ ദൈവത്തെ സ്നേഹിക്കുന്നതാണ് പ്രഥമവും പ്രധാനവുമായ കല്പന...
ഇതിന് തുല്യമാണ് സഹോദരസ്നേഹവും...
എത്ര സുന്ദരമായിട്ടാണ് യോഹന്നാൻ ശ്ലീഹ ഇക്കാര്യം അവതരിപ്പിക്കുന്നത്...
"ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നു എന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്‌താല്‍, അവന്‍ കള്ളം പറയുന്നു. കാരണം, കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവനു കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാന്‍ സാധിക്കുകയില്ല." (1 യോഹന്നാന്‍ 4 : 20)
കരുണയും കരുതലും ഇല്ലാത്ത നിലപാടുകളും പെരുമാറ്റവും ഉള്ളപ്പോൾ അനുഷ്ഠനപ്രാധാന്യത്തോടെ മാത്രം അർപ്പിക്കുന്ന ബാലികളും പരസ്നേഹമില്ലാത്ത പ്രാർത്ഥനകളും സങ്കടപ്പെടുന്നവരുടെ നിലവിളി തിരിച്ചറിയാൻ സഹായിക്കാത്ത ദൈവാരാധനയും സുവിശേഷത്തിന്റെ ആത്മീയയ്ക്ക് എതിരാണ് എന്ന് സാരം...
അന്ത്യവിധിയിൽ അഭിമുഖീകരിക്കേണ്ടി വരുന്ന ചോദ്യങ്ങൾ മുഴുവൻ സഹോദര സ്നേഹവുമായി ബന്ധപ്പെട്ടതാണ് എന്നതും ധ്യാനിക്കേണ്ടതുണ്ട്...
ഒന്നിനെ കൂടാതെ മറ്റൊന്നിന് നിലനില്പില്ലാത്ത വിധം അത്രമേൽ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നവയാണ് ദൈവസ്നേഹവും പരസ്നേഹവും എന്ന ആത്മീയ പാഠം നമ്മുടെ പ്രാർത്ഥനാ രീതികളെ നിരന്തരം ഉജ്വലിപ്പിക്കേണ്ടതുണ്ട്...
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment