ആഗസ്റ്റ് 12
"ജനക്കൂട്ടങ്ങളെ കണ്ടപ്പോള്‍, യേശുവിന് അവരുടെമേല്‍ അനുകമ്പതോന്നി. അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്‌സ ഹായരുമായിരുന്നു."
മത്തായി 9 : 36
അനുകമ്പ
ഈശോയുടെ ഹൃദയത്തിന്റെ സവിശേഷമായ ഭാവം അനുകമ്പയാണ് എന്ന് സുവിശേഷം പലയിടങ്ങളിൽ ആവർത്തിച്ചുറപ്പിക്കുന്നുണ്ട്...
ജനക്കൂട്ടത്തോട് തോന്നിയ അനുകമ്പയാണ് ദൈവാരാജ്യവേലയ്ക്ക് വേണ്ടി സ്വയം സമർപ്പിക്കുന്നവരുണ്ടാകുവാൻ പ്രാർത്ഥിക്കുവാൻ ആവശ്യപ്പെടാൻ ഈശോയെ പ്രേരിപ്പിക്കുന്നത്...
അപ്പസ്തോലന്മാരെ വചനശുശ്രൂഷയുടെ ദൗത്യം ഭരമേല്പിക്കുന്നതിനും കാരണം ദൈവജനത്തോട് ഈശോയ്ക്ക് തോന്നിയ അനുകമ്പയാണ്...
ഈശോയ്ക്ക് ജനക്കൂട്ടത്തോട് തോന്നുന്ന അനുകമ്പയാണ് നമ്മുടെ ദൈവവിളിയുടെ അടിസ്ഥാനം എന്നർത്ഥം...
അടുത്ത് വരുന്നവരെ അനുകമ്പ കൊണ്ട് അവിടുത്തോടടുപ്പിക്കാൻ കൃപ പ്രാർത്ഥിക്കാം....
അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment