ആഗസ്റ്റ് 26
കണക്കെടുപ്പ്
"അതിനാല്‍, നിങ്ങളും തയ്യാറായിരിക്കണം. നിങ്ങള്‍ പ്രതീക്‌ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രന്‍ വരുന്നത്."
മത്തായി 24 : 44
സാമ്പത്തികഇടപാടുകൾ നടത്തുന്ന മേഖലകളിലെല്ലാം ആവർത്തിച്ച് കേൾക്കപ്പെടുന്ന ഒരു വാക്യമുണ്ട്...
We are all accountable...
കണക്ക് കൊടുക്കാൻ കടപ്പെട്ടവരാണ് നാം...
ഈ ഒരു ചെറിയ വാക്യം ദൈവത്തിന്റെ ദിനമായ ജീവന്റെ കാര്യത്തിലും എത്രയോ ശരിയാണ് !
"മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ഥവാക്കിനും വിധിദിവസത്തില്‍ കണക്കുകൊടുക്കേണ്ടിവരും."
(മത്തായി 12 : 36) എന്ന് ഈശോ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്...
പറയുന്ന വാക്കുകളുടെ കണക്കെടുപ്പ് ഉള്ളപ്പോൾ ചെയ്യുന്ന പ്രവർത്തികളും കണക്കെടുപ്പിന് വിധേയമാക്കപ്പെടും എന്നത് എതിർക്കാനാവാത്ത സത്യമാണ്...
ജീവന്റെ ദാതാവും വിധികർത്താവുമായ ദൈവം കണക്കെടുപ്പിന് വരുമ്പോൾ അവിടുത്തെ മുമ്പിൽ നിൽക്കാനുള്ള ആത്മബലത്തിന് വേണ്ടിയാണെന്റെ പ്രാർത്ഥന !
കണക്കെടുപ്പ് നടക്കും എന്ന് മാത്രമേ അറിയൂ...
അതിന്റെ നേരമോ കാലമോ ഒരു നിശ്ചയവുമില്ല ; അതിനാൽ എപ്പോഴും ഒരുങ്ങിയിരിക്കാം !
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment