ആഗസ്റ്റ് 15
സ്വർഗ്ഗത്തിന്റെ അമ്മ ഭൂമിയുടെ അമ്മ
"ഈശോയുടെ അമ്മ പരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍."
യോഹന്നാന്‍ 2 : 5
രക്ഷകനായ ഈശോയുടെയും നമ്മുടെയും അമ്മയായ സ്വർഗാരോപണത്തിന്റെ ഓർമ്മയിലാണ് ആഗസ്റ്റ് 15 അർത്ഥപൂർണ്ണമാകുന്നത്...
ജന്മദേശത്തിന്റെ സ്വാതന്ത്ര്യദിനവും പ്രാധാന്യത്തോടെ തന്നെ ഓർമ്മിച്ചെടുക്കുന്നു...
"എത്ര വെയിലേറ്റതാണ് എന്റെ തണൽ" എന്ന കവി വാക്യം മനസിലുണ്ട്...
രാഷ്ട്രീയ ആധിപത്യങ്ങളുടെയും കൂച്ചുവിലങ്ങുകളുടെയും തടവറകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ ജീവൻ വെടിഞ്ഞ മഹാത്മാക്കളെ മനസ്സ് കൊണ്ടെങ്കിലും പ്രണമിക്കാം...
ദൈവീക സ്വാതന്ത്ര്യത്തിന്റെ പൂർണിമ അറിഞ്ഞ പരിശുദ്ധ അമ്മയുടെ സ്വർഗ്ഗീയമായ നിലനില്പിനുള്ള കാരണമാണ് ധ്യാനവിഷയം...
വീഞ്ഞ് തീർന്ന കാനായിലെ വീട് പോലെ സങ്കടങ്ങളുടെ ദുരിതമുഖങ്ങൾ ജീവിതത്തെ നാണക്കേടിലേക്ക് വലിച്ചിഴക്കാൻ സാധ്യതയുള്ളപ്പോഴും ദൈവത്തെ ആശ്രയിക്കാൻ പഠിപ്പിക്കുന്നത് പരിശുദ്ധ അമ്മയാണ്...
ശൂന്യതയുടെ വേലിക്കെട്ടുകളിൽ പ്രതിസന്ധികൾ ചങ്ങലപ്പൂട്ടിട്ട് ജീവിതത്തെ അടിമത്തത്തിലാക്കാൻ നോക്കുമ്പോൾ പ്രിയ പുത്രന്റെ വാക്കുകൾ ശ്രവിക്കുന്നതാണ് സ്വാതന്ത്ര്യത്തിനുള്ള ഏക വഴി എന്ന് അമ്മ പഠിപ്പിക്കുന്നു...
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment