ആഗസ്റ്റ് 25
വിശ്വാസം
"ഈശോ തിരിഞ്ഞ് അവളെ നോക്കി അരുളിച്ചെയ്‌തു: മകളേ, ധൈര്യമായിരിക്കുക; നിന്‍െറ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു. ആ നിമിഷംമുതല്‍ അവള്‍ സൗഖ്യമുള്ളവളായി."
മത്തായി 9 : 22
സമയപരിധിയില്ലാത്ത സങ്കടവഴികളിൽ യാത്ര ചെയ്ത ഒരു സ്ത്രീ ഈശോയെ കണ്ടുമുട്ടിയിട്ട് തിരികെ മടങ്ങുന്നത് എത്ര ആനന്ദവതിയായിട്ടാണ്...
യഹൂദരുടെ മതസങ്കല്പങ്ങൾ അശുദ്ധ എന്ന് മുദ്ര കുത്തി അകറ്റി നിർത്തിയിരുന്ന രക്തസ്രാവക്കാരി...
നിർബന്ധിത സാമൂഹിക അകലം പാലിക്കാൻ വിധിക്കപ്പെട്ടവൾ...
ആര് വിലക്കിയാലും വിലക്കാത്ത ഒരാളുണ്ട്...
എല്ലാവരും അകറ്റി നിർത്തുമ്പോൾ ചേർത്ത് നിർത്തുന്നത് സുവിശേഷത്തിലെ ഈശോയുടെ സവിശേഷതയാണ്...
പന്ത്രണ്ട് വർഷങ്ങളായി കൊണ്ടു നടന്നിരുന്ന ഒരു വേദനയിൽ നിന്ന് വിമുക്തി നേടാൻ ജനക്കൂട്ടത്തിനിടയിലെ തിക്കും തിരക്കും അതിജീവിച്ച് അവൾ ഈശോയെ തൊട്ടു...
അവിടുത്തെ തൊടുന്നവരും അവിടുന്ന് തൊടുന്നവരും വരുന്നത് പോലെയല്ല മടങ്ങുന്നത് എന്നത് സുവിശേഷം അവർത്തിച്ചുറപ്പിക്കുന്ന കാര്യമാണ്... ഇവടെയും അതാവർത്തിക്കുന്നു...
യഹൂദന്റെ നിയമം അനുസരിച്ച് 'അരുതാത്തത് ' ചെയ്തു എന്ന ആത്മഭാരത്താൽ തലകുനിച്ചു നിൽക്കുന്നവളുടെ ആത്മവിശ്വാസത്തെ ഈശോ വളർത്തുന്നതും ഒരു പാഠമാണ്...
എല്ലാവരും തള്ളിക്കളയുമ്പോളും ചേർത്ത് നിർത്തുന്ന ഈശോയുടെ സാനിധ്യം അറിഞ്ഞവർക്ക് ഒറ്റപ്പെടുന്നവരെയും സമൂഹം അകറ്റി നിർത്തുന്നവരെയും ചേർത്ത് നിർത്തി സൗഖ്യപ്പെടുത്താൻ കടമയുണ്ട്...
പ്രതിസന്ധികളുടെ മീതെ നടന്ന് നീങ്ങുന്നവന്റെ കരുത്താണ് വിശ്വാസം !
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment