2020 ഡിസംബർ 2
ഞാൻ ഒറ്റയ്ക്കല്ല
"എന്നെ അയച്ചവൻ എന്നോട് കൂടെയുണ്ട്. അവിടുന്ന് എന്നെതനിയെ വിട്ടിരിക്കുകയല്ല. കാരണം, ഞാന്‍ എപ്പോഴും അവിടുത്തേക്ക് ഇഷ്‌ടമുള്ളതു പ്രവര്‍ത്തിക്കുന്നു."
യോഹന്നാന്‍ 8 : 29
അയക്കപ്പെട്ടവന്റെ ഊർജ്ജം അയച്ചവൻ കൂടെയുണ്ട് എന്നതാണ്...
പിതാവായ ദൈവത്തിന്റെ കാരുണ്യവും സ്നേഹവും നമുക്ക് നൽകാൻ അയക്കപ്പെട്ട ഈശോ അവിടുത്തെ ഊർജ്ജ സ്രോതസ്സ് കൂടെയുള്ള പിതാവിന്റെ നിറസാനിധ്യമാണ് എന്ന് വെളിപ്പെടുത്തുന്നു...
ഈ ഒരു വിശ്വാസത്തിലേയ്ക്കും ഉറപ്പിലേക്കുമാണ് ജീവിതം വളരേണ്ടത്...
"ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു" എന്ന് പിതാവ് ജ്ഞാനാസ്നാന നേരം സാക്ഷ്യപ്പെടുത്തിയതിന്റെ ഓർമ്മയിൽ ഈശോ സംസാരിക്കുന്നത് പോലെ...
പിതാവിന്റെ ഇഷ്ടം നിറവേറ്റുന്ന പ്രിയപുത്രനാണ് അവിടുന്ന് എന്നതാണ് ഈശോയുടെ അഭിമാനം...
സുവിശേഷസത്യത്തിന്റെ കാവൽക്കാരായി നിയോഗിക്കപ്പെടുന്നവർക്കും സുവിശേഷത്തിന്റെ സന്ദേശവാഹകരായി അയക്കപ്പെടുന്നവർക്കും ഈശോ വിലയേറിയ പാഠം നൽകുന്നു...
അയക്കപ്പെട്ടവർ അയച്ചവന്റെ കൈ പിടിച്ചേ യാത്ര പോകാവൂ...
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment