2020 ഡിസംബർ 1
സഖറിയ
"യഥാകാലം പൂര്‍ത്തിയാകേണ്ട എന്റെ വചനം അവിശ്വസിച്ചതു കൊണ്ട് നീ മൂകനായിത്തീരും. ഇവ സംഭവിക്കുന്നതുവരെ സംസാരിക്കാന്‍ നിനക്കു സാധിക്കുകയില്ല."
ലൂക്കാ 1 : 20
മനോജ്ഞമായ രണ്ട് ജനന അറിയിപ്പുകളോടെയാണ് വിശുദ്ധ ലൂക്കായുടെ സുവിശേഷം ആരംഭിക്കുന്നത്...
രക്ഷകനായ ഈശോ മിശിഹായുടെയും അവിടുത്തേയ്ക്ക് വഴിയൊരുക്കിയ സ്‌നേപകയോഹനാന്റെയും ജനന അറിയിപ്പുകൾ...
പുരോഹിതനായ സഖറിയ ബലിപീഠത്തിൽ ധൂപം അർപ്പിക്കുമ്പോഴാണ് ദൂതൻ പ്രത്യക്ഷപ്പെടുന്നത്...
പൗരോഹിത്യത്തിന്റെ ഉന്നത നിയോഗം പേറുന്നവന് ബലിപീഠത്തിൽ പുരോഹിത ശുശ്രൂഷ ചെയ്യുമ്പോൾ ലഭിക്കുന്ന ദൈവീക അരുളപ്പാടുകൾ തിരിച്ചറിയാൻ സാധിക്കാതെ പോകുമ്പോൾ പിന്നെ ദൈവം അയാളെ മൗനിയാക്കും...
അതൊരു ശിക്ഷയായി ദുർവാഖ്യാനം ചെയ്യരുതേ...
യഥാർത്ഥത്തിൽ, അതൊരു ശിക്ഷണമാണ്...
ഇനിയുള്ള അയാളുടെ മൗനം ദൈവത്തെ മാത്രം കാണാനും അവിടുത്തെ സ്വരം മാത്രം കേൾക്കാനും സഹായിക്കും...
രക്ഷകന് വഴിയൊരുക്കുന്നവന്റെ പിതാവാകുമ്പോൾ അയാൾ ദൈവത്തോടൊത്ത് മാത്രം നേരം പങ്കിടേണ്ടതുണ്ട്...
ദൈവീക പദ്ധതിയുടെ നിയോഗങ്ങൾ ഏറ്റെടുക്കുന്നവർക്കെല്ലാം ഇങ്ങനെ ഒരു മൗനകാലം അനിവാര്യമാണ്...
ബലിപീഠത്തിൽ പ്രത്യക്ഷപ്പെടുന്ന ദൈവത്തിന്റെ സ്വരം തിരിച്ചറിയാൻ മൗനം സഹായിക്കും....
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment