2020 നവംബർ 27
ദേവാലയം
"ഈശോ അവരോടു പറഞ്ഞു: എന്റെ ആലയം പ്രാര്‍ഥനാലയം എന്ന് എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതിനെ കവര്‍ച്ചക്കാരുടെ ഗുഹയായി മാറ്റിയിരിക്കുന്നു."
ലൂക്കാ 19 : 46
പൊതുവെ വളരെ സൗമ്യനായും അനുകമ്പയുള്ളവനുമായി പ്രത്യക്ഷപ്പെടുന്ന ഈശോയുടെ വ്യത്യസ്തമായ ഒരു മുഖമാണിന്ന് കാണുന്നത്...
ഏതൊന്നിനും അതാതിന്റെ ലക്ഷ്യവും ഉദ്ദേശശുദ്ധിയും ഉണ്ട്...
ഉദ്ദേശശുദ്ധിയിൽ വ്യതിയാനം വരുമ്പോൾ ദൈവം ഇടപെടുന്ന രീതിയാണ് നമ്മുടെ ധ്യാനവിഷയം...
കുടുംബത്തിനും വ്യക്തികൾക്കും ദേവാലയത്തിനും കലാലയത്തിനും സമർപ്പിതവിതത്തിനും പൗരോഹിത്യത്തിനും കുടുംബജീവിതങ്ങൾക്കും എല്ലാം ഒരു ഉദ്ദേശ്യവും നിയോഗവുമുണ്ട്...
അതിൽ വീഴ്ചകൾ വരുമ്പോൾ ഈശോ ചാട്ടയെടുക്കാൻ സാധ്യതകൾ ഏറെയാണ്...
ദേവാലയത്തിന്റെ പരിശുദ്ധി കളഞ്ഞുകുളിച്ചവർക്കെതിരെയാണ് ഈശോ ചാട്ടയെടുത്തത്...
ജീവിതത്തിന്റെ പരിശുദ്ധി നഷ്ടപ്പെടുമ്പോൾ അത് വീണ്ടെടുക്കാൻ ദൈവം അനുവദിക്കുന്ന വഴികൾ വേദന നിറഞ്ഞതാണെങ്കിലും വിനയപൂർവം അത് സ്വീകരിച്ചേ മതിയാകൂ...
കാരണം, കളഞ്ഞ് പോയ പരിശുദ്ധി വീണ്ടെടുക്കാതെ ജീവിത നിയോഗം പൂർത്തിയാക്കാൻ സാധ്യമല്ല...
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment