2021 ഫെബ്രുവരി 4
ദൈവസന്നിധിയിൽ ഒന്നാമൻ
"ഈശോ ഇരുന്നിട്ടു പന്ത്രണ്ടുപേരെയും വിളിച്ചു പറഞ്ഞു: ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം."
മര്‍ക്കോസ് 9 : 35
തങ്ങളിൽ ആരാണ് വലിയൻ എന്ന് കണ്ടെത്താൻ ഉള്ള പരിശ്രമത്തിൽ ആയിരുന്നു ശിഷ്യർ...
ഈശോയോടൊത്തുള്ള യാത്രകളിൽ പോലും ഒതുങ്ങിയും പാത്തും അവർ ആവേശപൂർവ്വം ചർച്ചകളിൽ മുഴുകിയിരുന്നത് തങ്ങളിൽ വലിയവനെ കണ്ടെത്തനാണ്...
ആദ്യ ശിഷ്യരുടെ മാത്രമല്ല, എല്ലാ കാലത്തേയും ശിഷ്യരുടെ ചർച്ചകൾ ഇങ്ങനെ തന്നെ പോകുന്നു...
വലിയവൻ ആകാനും വലിയവൻ ആണ് എന്ന് സ്വയം തെളിയിക്കാനുമുള്ള പ്രലോഭനം അത്ര ചെറുതൊന്നുമല്ല...
ലോകത്തിന്റെ വീക്ഷണമനുസരിച്ച് സ്വയം വലിപ്പം കണ്ടെത്താൻ ശ്രമിച്ച ശിഷ്യരുടെ മുഴുവൻ കണക്ക് കൂട്ടലുകളും ഈശോ തെറ്റിച്ചു...
ഈശോയുടെ കാഴ്ചപ്പാടിലെ വലിപ്പം എന്താണ് എന്ന് തിരിച്ചറിയുകയാണ് പ്രധാനം...
ശിശുവിനെപ്പോലെ നൈർമല്യം കാത്തുസൂക്ഷിക്കുക, എല്ലാവരെയും ശുശ്രൂഷിക്കാൻ മനസ്സുണ്ടാവുക...
ഇതൊക്കെയാണ് ദൈവസന്നിധിയിൽ ഒന്നാമനാകാൻ ഉള്ള ഏക വഴി...
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment