2021 ഫെബ്രുവരി 24
തളർച്ച
"അവര്‍ ഒരു തളര്‍വാതരോഗിയെ ശയ്യയോടെ ഈശോയുടെ അടുക്കല്‍ കൊണ്ടുവന്നു. അവരുടെ വിശ്വാസംകണ്ട് അവന്‍ തളര്‍വാതരോഗിയോട് അരുളിച്ചെയ്‌തു: മകനേ, ധൈര്യമായിരിക്കുക; നിന്റെ പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു."
മത്തായി 9 : 2
കൂടെയുള്ളവരുടെ വിശ്വാസം കണ്ട് ഈശോ തളർവാതരോഗിയെ സുഖമാക്കുന്നു...
പലവിധകരണങ്ങളാൽ മനസ്സും ആത്മാവും ശരീരവും തളർന്നുപോയവരെ ഈശോയുടെ പക്കൽ എത്തിക്കാൻ അവിടുന്നിൽ വിശ്വസിക്കുന്നവർക്ക് കടമയുണ്ട്...
എഴുന്നേൽക്കാനാവാത്ത വിധം ജീവിതം തളർത്തിക്കളഞ്ഞവർക്ക് അഭയമായി ഈശോയുണ്ട്...
തളർന്നു പോയവരെ ചേർത്ത് പിടിച്ച് ഈശോയുടെ സന്നിധിയിൽ എത്തിക്കുന്ന വിശ്വാസധീരതയാണ് ജ്ഞാനധ്യാനം ഉയർത്തുന്ന വെല്ലുവിളി...
തളർന്നു കിടക്കുന്നവനോട് ഈശോ പറയുന്നത്
"മകനേ, ധൈര്യമായിരിക്കുക; നിന്റെ പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു." എന്നതാണെന്ന് ശ്രദ്ധിക്കണം...
ശരീരത്തിന്റെയും മനസിന്റെയും ആത്മാവിന്റെയും തളർച്ചയ്ക്ക് പാപം കാരണമാകും എന്നത് വ്യക്തമാണ്...
പാപം വരുത്തിയ തളർച്ചയ്ക്ക് പ്രതിവിധിയും പരിഹാരവും ഈശോ നൽകുന്ന പാപമോചനമാണ്...
പാപമോചനത്തിന്റെ കൃപകൾ കൊണ്ട് ആത്മാവ് നിറയപ്പെടുമ്പോളാണ് തളർച്ച മാറുന്നതും ധൈര്യപൂർവ്വം എഴുന്നേറ്റ് നടക്കാൻ സാധിക്കുന്നതും....
"എന്നാല്‍, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്‌തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്‌ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെശുദ്‌ധീകരിക്കുകയും ചെയ്യും."
1 യോഹന്നാന്‍ 1 : 9
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment