2021 ഫെബ്രുവരി 25
വാക്ക്
"നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളതു ദുഷ്‌ടനില്‍നിന്നു വരുന്നു."
മത്തായി 5 : 37
സംസാരത്തിൽ പുലർത്തേണ്ട സുതാര്യതയും നൈർമല്യവും സത്യസന്ധതയുമാണ് ഈശോയുടെ വാക്കുകളിൽ നിഴലിക്കുന്നത്...
പാലിക്കാനാവാത്ത വാക്കുകൾ നൽകിയും നൽകുന്ന വാക്കുകൾ പാലിക്കാതെയും കബളിപ്പിക്കലുകൾ നടക്കുന്ന ലോകത്ത് ഈശോ ഉയർത്തുന്ന വെല്ലുവിളി തിരിച്ചറിയുകയാണ് ജ്ഞാനധ്യാനം...
കൊടുക്കുന്ന വാക്കുകൾ എന്ത് ത്യാഗം ചെയ്തും പാലിക്കേണ്ടതാണ്...
നിസ്സാരങ്ങളായ കാര്യസാധ്യത്തിന് വേണ്ടി യാഥാർഥ്യങ്ങളെ മറച്ചു വച്ച് പാലിക്കാൻ സാധിക്കാത്ത വാക്കുകൾ കൊടുക്കുന്നത് ദുഷ്ടനിൽ നിന്ന് വരുന്ന ദുഷ്ടത്തരം ആണെന്നാണ് ഈശോയുടെ പ്രബോധനം...
വാക്കുകളിൽ സുതാര്യത പാലിക്കാൻ സാധിക്കാതെ വരുമ്പോൾ അത് കപടതയുടെ തെളിവാകുന്നു...
നാവിനെ പരിശുദ്ധിയിൽ സൂക്ഷിച്ച് വാക്കിനെ സുതാര്യവും ദൈവകൃപനിറഞ്ഞതുമാക്കുമ്പോൾ ജീവിതം ദൈവവചനത്തിന്റെ വാസസ്ഥലമാകുന്നു...
അതെ എന്ന് പറയേണ്ടി വരുമ്പോൾ ആരെയെങ്കിലും ഭയന്ന് അല്ല എന്നോ, അല്ല എന്ന് പറയേണ്ടി വരുമ്പോൾ ആരുടെയെങ്കിലും പ്രീതി സമ്പാദിക്കാൻ അതെ എന്നോ പറയരുത്...
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment