2021 ഫെബ്രുവരി 1
മഹത്വം
"പരസ്‌പരം മഹത്വം സ്വീകരിക്കുകയും ഏകദൈവത്തില്‍നിന്നു വരുന്ന മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന നിങ്ങള്‍ക്ക് എങ്ങനെ വിശ്വസിക്കാന്‍ കഴിയും?"
യോഹന്നാന്‍ 5 : 43
ഈശോയ്ക്ക് യഹൂദരെക്കുറിച്ചുള്ള സങ്കടം ആണ് വചനവായനയിൽ കണ്ടെത്തുന്നത്...
ഇന്ന് ജ്ഞാനധ്യാനം നടത്തുമ്പോൾ ഈശോയ്ക്ക് എന്നെക്കുറിച്ചും ഇങ്ങനെ ഒരു സങ്കടം ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് തിരിച്ചറിയുന്നു...
മനുഷ്യരിൽ നിന്ന് മഹത്വം അന്വേഷിക്കുകയും ദൈവത്തിൽനിന്നുള്ള മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന അപകടകരമായതും പുരാതനമായതുമായ ആ വികലതയിൽ നിന്ന് ഞാനും മോചിതനല്ല...
മഹത്വം സ്വീകരിക്കേണ്ടത് ദൈവത്തിൽനിന്നാണ്...
ദൈവമാണ് യഥാർത്ഥത്തിൽ മഹത്വപ്പെടുത്തേണ്ടത്...
പറയുന്ന വാക്കുകളിലോ ചെയ്യുന്ന പ്രവർത്തികളിലോ നന്മയുണ്ടെങ്കിൽ അതിന്റെ മഹത്വം നൽകേണ്ടതും ദൈവത്തിനാണ്...
സ്വാർത്ഥതയും അഹന്തയും നിറഞ്ഞ സ്വയംപൂജയിൽ നിന്നാണ് മോചനം വേണ്ടത്...
മനുഷ്യരെ ബോധിപ്പിക്കാനും പ്രീതിപ്പെടുത്താനും കൈയ്യടി നേടാനുമുള്ള താത്രപ്പാടിൽ കൈമോശം വരുന്നത് ദൈവം നൽകുന്ന മഹത്വമാണ് എന്ന സത്യം തിരിച്ചറിയുന്നു...
ദൈവം മഹത്വം നൽകുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമയില്ലാത്തത് കൊണ്ട് മനുഷ്യന്റെ കൈയ്യടിക്ക് പിന്നാലെ ഓടുന്ന അപക്വമായ നിലപാടുകളിൽ നിന്ന് മോചനം വേണം...
ഈശോയെ, അങ്ങെന്നെ മഹത്വപ്പെടുത്താൻ കരുതിവച്ചിരിക്കുന്ന സമയം വരെ കാത്തിരിക്കാനുള്ള ദീർഘ ക്ഷമ നൽകി എന്നെ അനുഗ്രഹിക്കണമേ...
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment