2021 ജനുവരി 27
ദാനധർമ്മം
"നീ ധര്‍മദാനം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന് നിന്റെ വലത്തുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ.
രഹസ്യങ്ങള്‍ അറിയുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നല്‍കും."
മത്തായി 6 : 3-4
ആത്മീയജീവിതം കൃപ നിറഞ്ഞവരാകാൻ പരിശ്രമിക്കുന്നവർ ശ്രദ്ധിക്കേണ്ട അടിസ്ഥാന പഠനങ്ങളാണ് ഈശോയുടെ പ്രബോധനം...
പ്രകടനങ്ങളിലേയ്ക്കും അനുഷ്ടാനങ്ങളിലേയ്ക്കും മാത്രം ആത്മീയയതയെ പ്രതിഷ്ഠിക്കാനുള്ള മനുഷ്യന്റെ പ്രലോഭനം ആദ്യകാലം മുതലേ ഉള്ളതാണ്...
"കാണിച്ചികൂട്ടലുകളും സ്വയം നീതികരണവുമൊക്കെയായി" ആത്മീയത
ഒതുക്കപ്പെടാൻ ഉള്ള സാധ്യത മുന്നിൽ കണ്ടായിരിക്കാം ഈശോ മുന്നറിയിപ്പ് നൽകുന്നത്...
ഈശോ ജീവിച്ചിരുന്ന സമൂഹം സൃഷ്ടിച്ചെടുത്ത കപടമതാത്മകതയുടെ പൊള്ളത്തരം അവിടുന്ന് തുറന്ന് കാണിക്കുന്നു...
ആന്തരീകതയാണ് ആത്മീയതയുടെ അളവുകോൽ എന്ന സമവാക്യമാണ് ഈശോ രൂപപ്പെടുത്തുന്നത്...
അതുകൊണ്ട് തന്നെ കാലങ്ങളായി ആത്മീയതയുടെ അടയാളങ്ങളായി വ്യാഖ്യാനിക്കപ്പെടുന്ന പ്രാർത്ഥനയും ഉപവാസവും ദാനധർമ്മവും രഹസ്യത്തിൽ ആയിരിക്കണം എന്നാണ് അവിടുത്തെ ഓർമ്മപ്പെടുത്തൽ...
രഹസ്യങ്ങൾ അറിയുന്ന പിതാവിന്റെ പ്രതിഭലമായിരിക്കണം ദാനം ചെയ്യുന്നവന്റെ പ്രചോദനം...
"ഞാന്‍ ഇപ്പോള്‍ മനുഷ്യരുടെ പ്രീതിയാണോ അന്വേഷിക്കുന്നത്? അതോ, ദൈവത്തിന്റേതാണോ? അഥവാ, മനുഷ്യരെ പ്രസാദിപ്പിക്കാന്‍ ഞാന്‍ യത്‌നിക്കുകയാണോ? ഞാന്‍ ഇപ്പോഴും മനുഷ്യരെ പ്രസാദിപ്പിക്കുന്നവനായിരുന്നെങ്കില്‍ ക്രിസ്‌തുവിന്റെ ദാസനാവുകയില്ലായിരുന്നു."
ഗലാത്തിയാ 1 : 10
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment