2021 ജനുവരി 8
തിന്മയ്‌ക്കെതിരെ
"അവന്റെ തല കൊണ്ടുവരാന്‍ ആജ്‌ഞാപിച്ച് ഒരു സേവകനെ രാജാവ് ഉടനെ അയച്ചു. അവന്‍ കാരാഗൃഹത്തില്‍ ചെന്ന് യോഹന്നാന്റെ തല വെട്ടിയെടുത്തു."
മര്‍ക്കോസ് 6 : 27
വിശ്വസിക്കുന്ന സത്യങ്ങൾക്കും ആരാധിക്കുന്ന ദൈവത്തിനും വേണ്ടി ധീരമായ നിലപാടുകൾ എടുത്തത് കൊണ്ട് തല നഷ്ടപ്പെട്ട ഒരു ശ്രേഷ്ഠ പ്രവാചകനാണ് സ്നാപകയോഹന്നാൻ...
ഈശോയ്ക്ക് വഴിയൊരുക്കിയവൻ...
മരുഭൂമിയിൽ വസിച്ച് ആത്മാവിൽ ശക്തിപ്പെട്ടവൻ...
ഈശോ വന്നപ്പോൾ വഴി മാറികൊടുത്തവൻ...
ഈശോയെ ഉദരത്തിൽ വഹിച്ച പരിശുദ്ധ കന്യകമറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ അമ്മയായ എലിസബത്തിന്റെ ഉദരത്തിൽ വച്ച് തന്നെ പരിശുദ്ധാത്മാവിൽ നിറഞ്ഞവൻ...
ജീവിക്കുന്ന രാജ്യത്തിന്റെ അധിപനായ രാജാവിന്റെ അശുദ്ധമായ കൂട്ടുകെട്ടിന്റെ തിന്മയെക്കെതിരെ ശബ്ധിക്കാൻ ആർജ്ജവം ഉണ്ടായിരുന്നവൻ...
തല പോകും എന്നറിഞ്ഞിട്ടും തിന്മ കണ്ടപ്പോൾ തിന്മയാണ് എന്ന് വിളിച്ചു പറയാൻ തന്റേടം ഉണ്ടായിരുന്നവൻ...
സ്‌നേപകയോഹനാന്റെ വ്യതിരിക്തമായ നിലപാടുകൾക്ക് കാരണം അദ്ദേഹത്തിന്റെ ഉള്ളിലെ പരിശുദ്ധത്മാഭിഷേകം ആയിരുന്നു എന്ന് തീർച്ചയാണ്...
ഉണ്ണീശോയെ ഉദരത്തിൽ വഹിച്ച പരിശുദ്ധ അമ്മയുടെ അഭിവാദനം സ്വീകരിക്കാൻ മനസ്സാണെങ്കിൽ തിന്മയെ എതിർക്കാനുള്ള അഭിഷേകം ലഭിക്കും...
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment