മഴവില്ല് !
പെയ്ത് തീരാത്ത എന്റെ പ്രാർത്ഥനകളുടെയും നിലവിളികളുടെയും
മഴപ്പെയ്ത്തുകളിൽ ഒഴുകിയിറങ്ങുന്ന കണ്ണീർക്കണങ്ങളിൽ
സ്നേഹപൂർണിമയുടെ മഴവില്ല് വിരിയിക്കുന്ന മഹാ കാരുണ്യമേ,
നിനക്ക് സ്നേഹവന്ദനം !
എന്റെ കണ്ണീർക്കണങ്ങൾ നീ ശേഖരിച്ചു വച്ചിരിക്കുന്ന
ചില്ലുപാത്രങ്ങളുടെ സുതാര്യതയിൽ ജീവിതത്തിന്റെ നേർക്കാഴ്ചകൾ
തെളിയുമ്പോൾ അവിടെ ആത്മദാനങ്ങളുടെ ഏഴു സപ്തവർണ്ണങ്ങൾ !
ജ്ഞാനം, ബുദ്ധി, ആലോചന, ആത്മശക്തി, അറിവ്, ദൈവഭയം, ദൈവഭക്തി !
ആമേൻ !
അഗസ്റ്റിൻ സി. എം. ഐ.
No comments:
Post a Comment