Thursday, July 7, 2016

കുരിശുവര !

കുരിശുവര !

നെറ്റിത്തടത്തിലെ കുരിശുവര പോലും
ഇല്ലാത്ത രാവെൻ മനം തകർത്തു...
മാലാഖ മനസുള്ള ജീവന് മീതെ
അറിയാതെ പാപത്തിൻ കാർമേഘം മൂടി...
ഉടലിന്റെ മോഹമാം ചെന്നായ്ക്കൾക്കുള്ളിൽ
ആത്മാവിന് ദാഹമാം കുഞ്ഞാട് നീറി...

അമ്മ നൽകിയ പ്രാർത്ഥനാ മന്ത്രങ്ങൾ
അറിവിന്നഹന്തയിൽ കൊഴിഞ്ഞു പോയി...
ബലിപീഠം മുത്തി ഉറങ്ങിയാ രാവിൻറെ
മനഃശാന്തി എങ്ങോ കളഞ്ഞു പോയി...
ജീവന്റെ ശോഭയാം ജപധ്യാനത്തിൽ
ഈശോയെ ധ്യാനിച്ച നാളിന്നെവിടെ...

കുരിശു വരയ്ക്കാൻ പഠിപ്പിച്ച നാളതിൽ
അമ്മ പറഞ്ഞെതെൻ മനം നിറഞ്ഞു...
അക്ഷരമുറ്റത്തെ ആദ്യാക്ഷരങ്ങൾ
ആത്മീയജീവന്റെ അത്താണിയായി...
യേശുസ്‌നേഹം വഴികാട്ടിയാവാൻ
മാതൃസ്നേഹം നിറദീപമായി..



2 comments: