Sunday, July 3, 2016

ദുക്‌റാന തിരുന്നാൾ മംഗളങ്ങൾ !

കൂട്ടുകാരൊക്കെ അടച്ചിട്ട മുറിയുടെ വാതിലിനരികെ, സുരക്ഷിതരാകുമ്പോൾ, ഒരാൾ മാത്രം പുറത്തലയുകയാണ്... 
നിരാശരായ ശിഷ്യർക്ക് മുമ്പിൽ കനിവിന്റെ തലോടലായി ഗുരു എത്തി എന്നറിഞ്ഞപ്പോൾ മനസിന്റെ ഭാരം ഇരട്ടിച്ചു...
പിന്നെ സ്‌നേഹശാഠ്യമായി... കണ്ടാൽ മാത്രം പോരാ... വിലാവിലെ മുറിവിൽ തൊട്ടേ തീരു ...
അങ്ങനെ സുവിശേഷത്തിലെ മനോഹരമായ ഒരു ക്ഷണം കൂടി..." വരിക, തോമസ്..."
ഗുരുവുന്റെ മുറിപ്പാടുകൾ തൊട്ടവൻ പിന്നെ ഗുരുവചനങ്ങളുടെ കലവറയുടെ  കാവൽക്കാരനായി...
ദൈവത്തിന്റെ മുറിവുകൾ തൊട്ടറിഞ്ഞവന്, എങ്ങനെ മനുഷ്യരുടെ മുറിവുകൾ കാണാതിരിക്കാനാകും?
ദൈവത്തിന്റെ മുറിവുകൾ തൊട്ടറിഞ്ഞവനേ, മനുഷ്യരുടെ മുറിവുകൾ കാണാനാകൂ...
അവസാനം, എതിരാളിയുടെ പാഞ്ഞെത്തിയ അസ്ത്രം നെഞ്ചിനെ മുറിപ്പെടുത്തിയപ്പോൾ ഇറ്റു വീണ രക്തത്തുള്ളികൾ കൊണ്ട്, വിശ്വസം അടയാളപ്പെടുത്തി തോമസും മുറിയപ്പെട്ടു...
മുറിവേറ്റവനെ ആഹരിച്ചിട്ടും മുറിവേറ്റവരുടെ ഓർമ്മ ആചരിച്ചിട്ടും മുറിയപ്പെടാൻ മനസാകാതെ ഞാൻ ഇങ്ങനെ ഒളിച്ചുകളി തുടരുന്നു...
"മേയ കുൾപ്പാ, മേയ കുൾപ്പാ, മെയ മാക്സിമ കുൾപ്പാ "

ദുക്‌റാന തിരുന്നാൾ മംഗളങ്ങൾ  !

സ്നേഹപൂർവം,
അഗസ്റ്റിൻ സി.എം. ഐ.
Image Courtesy : www.turnbacktogod.com

2 comments:

  1. ദൈവത്തിന്റെ മുറിവുകൾ തൊട്ടറിഞ്ഞവനേ, മനുഷ്യരുടെ മുറിവുകൾ കാണാനാകൂ... Augustine, this line reflects the depth of your thoughts....congratulations!

    ReplyDelete