വാതിൽ തുറക്കുന്ന കാലമാണിത് !
കരുണ മാത്രം നിറഞ്ഞ കുറെ അധികം നിലപാടുകൾ കൊണ്ട് നമ്മുടെ കണ്ണ് നനയിച്ച ഫ്രാൻസിസ് എന്ന് പേരുള്ള ഇടയൻ ഒരു വാതിൽ തുറന്നു ....ആതുരലയമാണ് ഈശോയുടെ സഭ എന്ന് ഓർമിപ്പിക്കുന്ന ഒരു കരുണയുടെ വാതിൽ !
ചുരുങ്ങിയ കാലമേ ആയുള്ളൂ ... നെഞ്ചു നിറയെ കരുണയാണ് എന്നാണ് ആ ഇടയന്റെ ശരീരഭാഷയുടെ മൃദുമന്ത്രണം....
തുറന്ന വാതിൽ കണ്ട് സ്നേഹത്തിന്റെ വെള്ളരിപ്രാക്കൾ ആകാശങ്ങളിൽ ഭജന പാടുന്നു : " ഇവൻ എന്റെ പ്രിയ പുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു "...
ബുവെനോസ് ഐരേസിന്റെ ചേരികളിൽ, പാവങ്ങൾക്ക് കൂട്ട് തീർത്ത പൗരോഹിത്യ ജീവിതം ഉള്ള ആ മെത്രാനച്ചന് കൊടുക്കാൻ സ്വര്ഗത്തിലെ മാലാഖമാർക്ക് ഇതിൽ പരം നല്ല ഒരു വാഴ്ത്ത് വേറെ ഉണ്ടാവില്ല....

ഇവിടെ ആരൊക്കെയോ വാതിൽ തുറക്കുന്നു ... നെഞ്ചിൽ കരുണയുടെ ചിരാതുകൾ ഇല്ലാതെ വാതിൽ തുറക്കുമ്പോൾ ഒരു ആശാരി ചെക്കൻ കലഹിക്കുന്നത് കേൾക്കുന്നില്ലേ?..... " ഇവരുടെ ഹൃദയം എന്നിൽ നിന്ന് അകന്നിരിക്കുന്നു... അനീതി പ്രവർത്തിക്കുന്ന നിങ്ങൾ എന്നിൽ നിന്ന് ..................."
വീടുകളിലും ആവാം ഇങ്ങനെ തുറന്നിട്ട ഒരു വാതിൽ... ജീവിതം ഇറക്കി വിട്ടവരെയും, ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോയവരെയും തിരികെ വിളിക്കാൻ വേണ്ടി, കരുണയുടെ കാർത്തിക വിളക്ക് തെളിച്ച് , കരുതലോടെ കാത്തിരിക്കുന്ന ഒരു കാലം...
ഒരു നിലവിളി ബാക്കി : " അബ്ബാ.....ഞങ്ങളോട് കരുണ തോന്നണമേ "
അഗസ്റ്റിൻ സി. എം. ഐ
.
.
ജീവിതം ഇറക്കി വിട്ടവരെയും, ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോയവരെയും തിരികെ വിളിക്കാൻ വേണ്ടി, കരുണയുടെ കാർത്തിക വിളക്ക് തെളിച്ച് , കരുതലോടെ കാത്തിരിക്കുന്ന ഒരു കാലം.........nice reflection!.....let us try to do this, rather than attending more seminars and lectures in this year of mercy...
ReplyDeleteThis comment has been removed by the author.
ReplyDelete