അമ്മയ്ക്ക് ഒരു ഉമ്മ !
കണ്ണീരിൻറെ പാട് മറയ്ക്കാൻ സദാ കണ്ണടച്ച് തുറക്കുന്നവർ...
ഉള്ളിലെ നൊമ്പരങ്ങളുടെ തിരയിളക്കം മായ്ക്കാൻ മനസിനേയും മുഖത്തെയും ഒരുപോലെ പുഞ്ചിരിപ്പിക്കുന്നവർ...
നൊമ്പരങ്ങളുടെ നെരിപ്പോടിൽ ജീവിതം നീറിപ്പുകയുംപോളും പരാതികൾ ഇല്ലാതെ ജീവിക്കുന്നവർ...
കാപട്യമില്ലാതെ പുഞ്ചിരിക്കുന്നവർ...
മനസ് പതറാതെ പ്രാർഥിക്കുന്നവർ...
അമ്മേ... കുരിശു വരയ്ക്കാൻ പഠിപ്പിക്കുന്ന, ചോറ് വാരി തരുന്ന, കുളിപ്പിച്ച് തോർത്തുന്ന ആ കരങ്ങൾ എത്രയോ ശ്രേഷ്ഠം !
അമ്മയെ ഓർക്കുമ്പോൾ വാത്സല്യത്തിന്റെ തിരയിളക്കം നെഞ്ചിനെ ഭേദിക്കുന്നു...
സച്ചിദാനന്ദന്റെ മീരയെ കണക്ക് പാടാൻ മാത്രമല്ല, അങ്ങനെ ആവാനും കൊതി തോന്നുന്നു...
" ഇരിക്കട്ടെ ഞാൻ കഥ പെയ്യും നിലാവിൽ, എൻ അമ്മ തൻ മടിക്കൂട്ടിൽ, കുഞ്ഞുടുപ്പിട്ടോരിക്കൽ കൂടി"
ജന്മം കൊണ്ടും കർമ്മം കൊണ്ടും അമ്മയായവർക്കെല്ലാം നെറ്റിത്തടത്തിൽ സ്നേഹചുംബനം...
മാതൃത്വത്തിന്റെ സുകൃതം നിറഞ്ഞ ഇടനാഴികളിലേക്ക് ബോധപൂർവം പ്രവേശിച്ചവർക്കാണ് ഈ വാഴ്ത്ത് ...
ശരീരത്തിന്റെ ക്രമം തെറ്റിയ മമതകളെ, അനുപാതമില്ലാതെ താലോലിച്ച്, ആ സുകൃത വഴികളിൽ നിന്ന് ആരും തെന്നിമാറി പോകരുതേ എന്ന പ്രാര്ത്ഥന കൂടി...
അഗസ്റ്റിൻ സി. എം. ഐ.
Image Courtesy :http://blogs.nd.edu/oblation/2015/06/12/at-the-feet-of-and-entrusted-to-the-heart-of-jesus/
This comment has been removed by the author.
ReplyDelete