Wednesday, July 27, 2016

സ്നേഹ ബലി :അൽഫോൻസാമ്മ !


ബലികൾ !

ജീവിതത്തിലെ  ചുരുങ്ങിയ ദിനങ്ങളോട്  അഗാധമായ ധ്യാനവും സ്നേഹവും തോന്നി  തുടങ്ങുമ്പോഴാണ്   ജീവിതത്തെ അതിൻറെ എല്ലാ ഭാവഭേദങ്ങളോടും  കൂടെസ്വീകരിക്കാനാവുന്നത്.. ഈശോയെ കാണാനെത്തിയ യവനർക്ക്  അവൻ  കൊടുത്ത ജീവിത ദർശനം  പ്രത്യാശ    നിറഞ്ഞ  ധ്യാനത്തിലേക്കുള്ള കിളി വാതിലാണ് ..ഗോതമ്പുമണി  നിലത്തു വീണു അഴിയുന്നില്ലെങ്കിൽ അതു ഫലം പുറപ്പെടുവിക്കയില്ല ,അഴിയുന്നെങ്കിലോ അതു ഏറെ ഫലം  പുറപ്പെടുവിക്കും .(യോഹ 12/ 24 ). ഗോതമ്പു മണി നിലത്തു വീഴുന്നതും അഴിയുന്നതും  ഒക്കെ  ജീവൻറെ  സമൃദ്ധിക്ക് വേണ്ടിയാണ് ...

നിലത്തു വീണഴിയുന്ന  ആ  ധ്യാനമണിക്ക് മീതെ  ദൈവകൃപയുടെ  ഒരു മഴപെയ്ത്തുണ്ടാവുന്നു  .. ഒടുവിൽ   ഈ  വിത്തിൽ  ജീവൻറെ  ഒരു നാമ്പ് മുള  പൊന്തുന്നു ...ഹരിത ശുദ്ധിയുടെ കതിർ മണി പോലെ നിറയെകതിർ മണികളുണ്ടാവുന്നു    ..പിന്നീടെപ്പോഴോ   കാരുണ്യത്തിൻറെ   കനിവൂറുന്ന  ഒരു സന്ധ്യയിൽ  ആരുടെയൊക്കെയോ  വിശപ്പിന്  അതു അന്നമാവുന്നു. ആ   ധാന്യമണിയുടെ  ഹരിത സമൃദ്ധിക്ക് പിന്നിലെ ബലി പോലെ   ഓരോ ചെറുജീവിതത്തിനു പിന്നിലും എത്രയോ  ബലികൾ!...

ചില സങ്കടങ്ങൾ കൊണ്ടു മനസിൽ  വല്ലാതെ ഇരുട്ടു  മൂടിയ ഒരു രാവിൽ ഗുരുതുല്യനായ ഒരാൾക്ക് കത്തെഴുതി ; മറുപടി ഇങ്ങനെയായിരുന്നു '' നാഡീ  ഞരമ്പുകളിലെ  യുദ്ധം രക്തം ചിന്തുന്ന  വേദനയാണ്എങ്കിലും ഈശോയെ മാത്രം തിരഞ്ഞെടുക്കുക . ഈശോയ്ക്ക് പിന്നാലെ പോവുക എന്നാൽ ബലിയാവുക എന്നർത്ഥം ". ക്രിസ്തു ഉറക്കം നഷ്ട പ്പെടുത്തിയിട്ടുള്ള ആർക്കും ലഭിക്കാവുമെന്ന മറുപടിയാണിത് .. കൽക്കട്ടയിലെ  അമ്മ പറയും    "Give to the Lord until it pinches you."  ഇടനെഞ്ചിലെ  നോവിൻറെ  ഘനമാണ് , ഒരാളുടെ ക്രിസ്തു  ബോധത്തിന്റെ  അളവ് കോൽ  എന്നു സാരം ...

അസ്സീസിയിലെ ഫ്രാൻസിസിൽ  സംഭവിച്ചതിതാണ്   , ഇന്നലെ വരെ ജീവിതചര്യയുടെ ഭാഗമായിരുന്ന ചങ്ങാതി ക്കൂട്ടങ്ങളും പഠനോപചാരങ്ങളും  സമ്പന്നനായ അപ്പൻറെ  സുഹൃത്തുക്കളും ഒന്നും ഇനി ആനന്ദ വിഷയമാവുന്നില്ല.  അവയൊക്കെ മനം മടുപ്പിക്കുന്ന വഴിയോര കാഴ്ചകൾ മാത്രം ..പടയോട്ടങ്ങളിൽ പങ്കു ചേർന്നു പേര് നേടാൻ അസ്സീസി വിട്ട ഈ ചെറുപ്പക്കാരനെ   യാത്രയുടെ ഇട വഴികളിലെപ്പോഴോ ക്രിസ്തു കീഴടക്കിയിരുന്നു ..അസ്സീസിയുടെ ഇടുങ്ങിയ വീഥികളിൽ പാതി രാവുകളിൽ നൃത്തം ചവിട്ടിയും പാട്ടു പാടിയും ഉല്ലസിച്ചിരുന്നവൻ 
'' സ്നേഹമേ,  സ്നേഹിക്കപ്പെടാതെ  പോയ സ്നേഹമേ ..എന്നൊക്കെപറഞ്ഞു ദൈവത്തിനായി  കവിത ചൊല്ലി  തുടങ്ങിയിരിക്കുന്നു ...

അൽഫോൻസാമ്മയെക്കുറിച്ചെഴുതിയ  ഒരു പുസ്തകം  വായിക്കുകയായിരുന്നു .ഭരണങ്ങാനത്തെ ഒരു കന്യകാലയത്തിൻറെ  മതിൽക്കെട്ടിനുള്ളിൽ  മാത്രം ഒതുങ്ങിയ  ഒരായുസ്സിൻറെ  മുഴുവൻ  വ്യഥകളും  ഉൾപ്പോരുകളും  നിഴലിക്കുന്ന വാക്കുകളുടെ അക്ഷരമാലയാണ്  ആ  പുസ്തകം ..ബലിയായി തീരുന്ന ഒരു  കൊച്ചു മാലാഖയുടെ ജീവിത കഥയുടെ നിർമ്മല വ്യാഖ്യാനം .. അവരുടെ നടുവിനെ  നീറ്റിയ  വേദനകളും  സഹനത്തിൻറെ    വിയർപ്പുകളും ചുംബിച്ച കുരിശുകളും  നിശബ്ദ രാത്രികളിലെ  കണ്ണീരും  ചേർന്നു പുസ്തകത്താളുകളെ ബലിയുടെ  ഗന്ധമുള്ളതാക്കുന്നു    ... റോമുളൂസച്ചൻറെ  ഓർമ്മക്കുറിപ്പിൻറെ    പേര് ''സ്നേഹ ബലി  അഥവാ അൽഫോൻസാ ''...ഇത്ര കണ്ടു സൗമ്യമായി  വ്യസനങ്ങളെയും തേങ്ങലുകളെയും  നേരിട്ട  ഒരായുസ്സിന്  സ്നേഹബലി എന്നല്ലാതെ  മറ്റെന്തുപേര്  നൽകും ?..

''ആഞ്ഞൂസ് ദേയി''  യിലെ  പുരോഹിതന്    ഈശോക്ക് പിന്നാലെ പോവുന്ന ആരുടെയും ഉള്ളുരുക്കങ്ങളുടെ   നിഴലുണ്ട് ".. തീർത്തും  നിരാലംബരായവർ.. സ്വന്തമെന്നു അവകാശപ്പെടാൻ ആരാണുള്ളത് ?...  നാലു മീറ്ററോളം  നീളം വരുന്ന അങ്കിക്കുള്ളിൽ   ഉൾത്താപമൊക്കെയും ,രാത്രിയുടെ നിശബ്ദ യാമങ്ങളിൽ  വിയർപ്പും നെടുവീർപ്പും രക്തവും കണ്ണീരുമായി ഉരുകിയൊലിച്ചു തളം കെട്ടി നിൽക്കുന്നതും ആരു  കാണാൻ ?  നിമിഷങ്ങളിൽ  അവരനുഭവിക്കുന്ന പച്ചയായ മനുഷ്യൻറെ  ഹൃദയ വേദനകൾ ''...''(ആഞ്ഞൂസ് ദേയി-പള്ളിത്തോട്‌) 

വാതിലുകളില്ലാത്ത വഴിയമ്പലത്തിൻറെ   വിജനമായ  മുറ്റത്തു ഒരാൾ പോലും കൂട്ടിനില്ലാതെ    തനിച്ചു നിൽക്കുന്ന യാത്രികനെ പ്പോലെ  ഒറ്റപ്പെടുന്നവരുടെ വ്യസനങ്ങൾക്കു  എന്തു ദാർശനിക വ്യാഖ്യാനം കൊണ്ട് നമ്മൾ എന്തു ഉത്തരം  കൊടുക്കും ?  ...കനൽ  വഴികൾ  ബലി വഴിയി ലെ   എന്ന് മനസ്സിനോട്  പറഞ്ഞു തുടങ്ങുമ്പോൾ  നെഞ്ചിൽ അളവില്ലാത്ത ആനന്ദം പരക്കും .....To  is to love and love is to get worm out.

ആത്മ ദുഖത്തിൻറെ  നനവുള്ള ഒരു ജീവചരിത്ര കുറിപ്പിൻറെ  മുഖക്കുറിയിൽ  എം . ടി സംഗ്രഹിച്ചതിങ്ങനെയാണ് ,ദാരുണമായ പീഡകൾ എറ്റു വാങ്ങാൻ  വിധിക്കപെട്ടവരുടെയെല്ലാം ആകാശങ്ങളിൽ , ഇന്നല്ലെങ്കിൽ നാളെ കത്തിനിൽക്കേണ്ട  നക്ഷത്ര വിളക്കുകളുടെ കണ്ണീർ പുരണ്ട മന്ദഹാസം ഈ ഓർമ്മകളിലാകെ  കോരി ചൊരിയുന്നു '' വേദനകൾക്കും വിഷമങ്ങൾക്കും  അപ്പുറം  ജീവൻ എന്ന വലിയ ദാനത്തിന്റെ  വഴികളിലെവിടെയോ  മഹത്വത്തിൻറെ സ്വർഗ്ഗ കാഴ്ചകൾ കാത്തിരിപ്പുണ്ട്.പ്രത്യാശയുടെ പ്രതിസ്പന്ദനം മനസിനെ പ്രഭാമയമാക്കുന്നു ..

തന്റെ   കൊച്ചു മകളോടൊപ്പം അച്ഛൻ അമ്പല പറമ്പിലൂടെ നടന്നു പോവു കയാണ് .. വഴിയോരത്തുള്ള  കടയിൽ നിന്നു അച്ഛൻ അവൾക്കായി നിറയെ  വളകൾ വാങ്ങി ...പൂരപ്പറമ്പിലേക്കു പോവുമ്പോൾ ആൾ കൂട്ടം വല്ലാതെ ഞെരുക്കുന്നുണ്ട് ..തിരക്കിൽ പെട്ടു പോവാതെ അച്ഛൻ അവളെ മുറുക്കി ചേർത്തു പിടിക്കുന്നുണ്ട് ..പിടിത്തം മുറുകുന്നതിനനുസരിച്ചു  കയ്യിലെ വളകളും ഓരോന്നായി ഉടയുന്നു താനും ..വാവക്കൊരു സംശയം,  അച്ഛൻ വാങ്ങി തന്ന വളകൾ എന്തിനാ അച്ഛൻ തന്നെ ഉടക്കുന്നത്‌ ?.. വാവയോട്  അച്ഛൻറെ  മറുപടി   ''വളകൾ ഉടഞ്ഞാലെന്താ പിടിത്തം മുറുകുന്നുണ്ടല്ലോ ?...പ്രിയമെന്നു കരുതി ഞാൻ താലോലിച്ചു വന്നിരുന്ന എന്റെ ആടയാഭരങ്ങളൊക്കെ ഉടച്ചു വലിയ നിയോഗങ്ങൾക്കായി എന്നെ പരുവപ്പെടുത്തുന്ന അത്യുന്നതന്റെ മഹാ കരുണ്ണ്യത്തിനു മുമ്പിൽ ശിരസ്സു താഴുന്നു ..

കയ്പുനിറഞ്ഞ ഒരായുസ്സിന്റെ മുഴുവൻ കെടുതികളെയും  ഓർമ്മിച്ചെടുക്കുന്ന സന്ധ്യയിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ കുറിക്കുന്നതിത്ര മാത്രം '' എന്നെ സ്വന്തമാക്കാൻ വേണ്ടി എൻറെ  ദൈവം എനിക്കുണ്ടായിരുന്നവരെയല്ലാം എന്നിൽ  നിന്നകറ്റി ''  ജീവിതത്തിലെ എല്ലാ അനുഭവങ്ങൾക്ക് പിന്നിലും മറഞ്ഞിരിക്കുന്നതു  ദൈ വത്തിന്റെ കാര്ങ്ങൾ തന്നെ .. എന്തും എൻറെ  മനസിൽ എത്തും മുൻപേ ദൈവത്തിന്റെ മനസിൽ എത്തിയിരുന്നു എന്നു സാരം 
''ദൈവത്തെ അന്വേഷിക്കുന്നവരൊക്കെ അവനെ കണ്ടെത്തുന്നു . കണ്ടെത്തുന്നവരൊക്കെ അവനെ സ്നേഹിക്കുന്നു .. സ്നേഹിക്കുന്നവരെയൊക്കെ അവൻ തകർക്കുന്നു ''  എന്നു കസൻദ്സാക്കീസ്  കുറിച്ചത്    എത്രെയോ ശരിയാണ്  ജീവിതാന്വേഷണം നമ്മെ എത്തിക്കുന്നത് അളവില്ലാത്ത അലച്ചിലുകളും ഉറക്കമില്ലാത്ത രാവുകളിലുമാകാം... ഒരു ദാർശനിക വ്യാഖ്യാനവും നമ്മെ  സാന്ത്വനിപ്പിക്കാൻ ഇടയില്ല ..

പിന്നെ കൂരിരുട്ടിൽ നിറങ്ങു വെട്ടം പോലെ   ഒരു  അസ്സീസിയിലെ ഫ്രാൻസിസും അൽഫോസാമ്മയും ജോൺ പോൾ പാപ്പയും  ബലി ജീവിതത്തിലെ കനൽ വഴികളിൽ നമ്മെ ധൈര്യപ്പെടുത്തിയേക്കാം.. ഭൂമിയിലെ ഒരു ദുരന്തത്തിനും  ഉള്ളിലെ ദൈവത്തെ നശിപ്പിക്കാനാവില്ല എന്ന തിരിച്ചറിവിന്റെ വെളിച്ചമായി ...തിരുസഭയുടെ പൂമുഖത്തിണ്ണയിൽ നിറഞ്ഞു കത്തുന്ന നിലവിളക്കുകൾക്കു വന്ദനം ...

അൽഫോൻസാമ്മയുടെ സജീവമായ ഓർമ്മകൾക്ക്...
ഈ അക്ഷരങ്ങൾക്കു ജീവനേകുന്ന ചെറുപുഷ്പ്പത്തിന്‌...
.

സ്നേഹപൂർവം,
അഗസ്റ്റിൻ സി.എം. ഐ.


Sunday, July 24, 2016

The Life of St. Alphonsa: A Sea of Lessons and Reflections !

The Life of St. Alphonsa: A Sea of Lessons and Reflections


“Truly, truly I tell you, unless a grain of wheat falls into the earth and dies, it remains alone: but if it dies, it bears much fruit” (John 12: 24 – 26)

The falling of grain of wheat into the earth and dying is for a noble cause. It is for the abundant cause of increase. Life of St. Alphonsa on earth was a process like falling of grain of wheat into the earth and dying. Those who would meditate to have a glimpse of her saintly and virtuous life will come across a sea of reflections that certainly enrich their Christian existence. The first saint of the Syro – Malabar Church is enshrined as a model for taking up our daily crosses and to follow Jesus Christ so closely.
The earthly life of St. Alphonsa is a class room of lessons. “The mystery which was hidden for ages and generations, but now made manifest to his saints. The mystery is that Christ, the hope of glory is there in you” (Colossians 1: 27). St. John begins his gospel with a clear indication that ‘The Word was God’.  In one of His parables Jesus illustrates that Word of God is a seed. Now, St. Paul to his letter to Colossians writes that Christ, the hope of glory, is in you. Hence, without any shadow of doubt, it is obviously true that every individual on earth bears a seed of Christ with in him or her.
St. Alphonsa’s life itself witnesses that she had known very well that a seed of Christ resides in her. It is because of this conviction she let the divine seed of purity get sprouted. When her life was permeated with the power of Holy Spirit, she entered through the narrow gate way offered by Jesus. She was getting tuned literally to the words of John, the Baptist; “Christ alone was growing in her and her self was being reduced.”
Each one of us has a seed of Christ in us. Do we let the divine seed in us grow? We have a seed of Christ within us and since we are not committed enough to cater it, the seed dies out, before it gets sprouted. Is not our carelessness? Now is the time to pray through the intercession of St. Alphonsa to be endowed with the grace of catering the seed of divinity that has been infused by the Almighty at the time of our birth. St. Alphonsa certainly can guide each one of us through the narrow and suffering moments of life.
Her life will be ever remembered as the one which accepted the life without any rebellion as it was offered to her. This could be the unique and salient virtue that made her a saint. When she was ready to say ‘Yes’ to the Lord, she was telling ‘Yes’ to the very life. No one will find her saying even a word of complaint over the long-lasted trials, hardships and sufferings of her religious life. She was well prepared to accept the life as her creator has designed for her. Hence, an inspiring lesson that we could draw out from her life is that there is always the hands of God behind every experience of life.
No one has succeeded in giving an answer to the perennial question of suffering. But, St. Alphonsa teaches us that God has a right over our lives. God has a reason for allowing something to happen in our lives and finally He has prepared a reward for each one of us. “God works for the good with those who love him” (Rom. 8: 28). The one who knows all the ways of our lives, the one who keeps the keys of all the lockers, the one who has solutions for all the problems has an answer.
Finally, she teaches us about the price that we need to pay for being a true disciple of Jesus Christ. The pains, the struggles and the discipline that we undertake are the prices that we need to pay to be a disciple of Jesus Christ. A well solid grounded life in Jesus Christ costs a lot. The pains and struggles of life are always something like shedding the blood. Still, it is better to choose Jesus always.
In short, the life of saint Alphonsa could be summarized as follows
Ø  A saintly life that could explore and cater the seed of divinity in her.
Ø  She accepted life as it has been designed for her by the Almighty.
Ø  She was aware that the struggles of life blessed by the grace of her Lord will add beauty to her Christian existence.
Ø  She has succeeded in communicating the rhythm of the gospel through her committed religious life
Now we are witnessing the prophetic words of Fr. Romulus CMI, the spiritual director of the saint, coming true: “The village of Bharananganam within whose bounds this body will be buried is also greatly blessed for, God willing, this sleepy little village will become the Lisieux of India. Sr. Alphonsa’s tomb here will become a centre of pilgrimage and people will come here from all parts of India to pray to her seeking her intercession. Bishops no doubt, and cardinals themselves if God is so pleased, will visit her tomb though she is an obscure nun now.”
Lord Jesus, we pray through the intercession of the saint of our native to help us to be committed enough to cater the divine seed within us. May the prayers of St. Alphonsa enkindle our soul to communicate the rhythm of the gospel message. Amen!




  




Saturday, July 9, 2016

അമ്മക്കിളി !

കാതങ്ങൾക്കപ്പുറം ഇതുപോലെ ചില ദിനങ്ങളിൽ ആണ് അമ്മ മേരിയെ കാണാൻ സ്വർഗത്തിന്റെ ദൂതുമായി മാലാഖ വന്നത്...   
പിന്നെ പാവപ്പെട്ട ഒരു നസ്രത്തുകാരി പെണ്‍കുട്ടിയുടെ ഉദരത്തിൽ  ആത്മാവിന്റെ വെളിച്ചം വീശി ... 
അങ്ങനെ അവളുടെ ഗർഭപാത്രത്തിലെ സ്നേഹദ്രവത്തിൽ തത്തിക്കളിച്ചു ഒരു കുഞ്ഞു ജീവൻ തളിരിട്ടു ...
കുഞ്ഞിനെ ജീവന്റെ ഭാഗമാക്കി നിലനിർത്തിയ പുക്കിൾകൊടിയെന്ന  സ്നേഹച്ചരടിൽ കോർത്തിണക്കി,  ഗർഭപാത്രത്തിൽ  അവൾ കുഞ്ഞിനുള്ള  സക്രാരി  മെനഞ്ഞു... 
കുഞ്ഞിനെ ഭൂമിക്കു സമ്മാനിക്കാൻ കാലമായപ്പോൾ അവൾക്കു കിട്ടിയതോ കാലിതൊഴുത്തും  വയ്ക്കോൽ തൊട്ടിയും ...
സ്വര്ഗം ഭൂമിക്കു നല്കിയ ഏറ്റവും അഴകുള്ള സമ്മാനമായിരുന്നു ആ കുഞ്ഞ്...
രക്ഷകനായ  ആ കുഞ്ഞിനെ രൂപപെടുത്തിയ ക്ഷേത്രം അമ്മ മേരിയുടെ ഉടലായിരുന്നു...
എന്നിട്ട്  ആ കുഞ്ഞിനെ കാത്തിരുന്നതോ.... കാലിതൊഴുത്തും  വയ്ക്കോൽ തൊട്ടിയും ...
നോക്കണം ....ഒരു പാവപ്പെട്ട  തച്ചപ്പണിക്കാരൻ  നിറവയറുള്ള അയാളുടെ ഭാര്യയുമൊത്ത്  ഇടം തേടി അലയുന്നത് ...
ജന്മം കൊടുത്തത് മുതൽ നീണ്ട മുപ്പത്തിമൂന്നു വർഷങ്ങൾ മകനോടൊപ്പം അമ്മ നടത്തിയത് ഒരു കുരിശു യാത്ര തന്നെ...
അമ്മിഞ്ഞ കൊടുക്കുംപോളും കുളിപ്പിച്ച് തോർത്തുംപോളും, തന്റെ കുഞ്ഞിറെ ചുമലിൽ വീഴാൻ പോവുന്ന ഭാരമുള്ള കുരിശു  കണ്ടു അമ്മ എത്രയോ തവണ മിഴികൾ  നനച്ചിട്ടുണ്ടാവും? 
ശിമയോൻ പറഞ്ഞ "കുരിശു യാത്രയുടെ വാൾ "കുത്തിനോവിച്ച അമ്മയുടെ ഹൃദയം കാണുന്നില്ലേ? നിറയെ മുറിവുകളാണ് ...
 മകന്റെ കുരിശുയാത്ര മനസിൽ എറ്റു  വാങ്ങിയതിൻറെ മുറിപ്പാടുകൾ...
നമ്മുടെ ആബേൽ അച്ചൻ പാടിയതാണ് ശരി....
" കാൽവരി  മുന്നിലതാ , മറ്റൊരു ബലിപീഠം
ശിമയോനോതിയ വചനങ്ങൾ
സാർത്ഥകമാക്കിയ  ബലിപീഠം
വ്യാകുലയായൊരു  മാതാവിൻ 
വേദന തിങ്ങിയ ഹൃദയമതാ 
പാവനമാം ബലിയായ് വിടരുന്നു "
അമ്മേ, ഹൃദയത്തിൽ നിന്റെ മകന് വേണ്ടി  ബലിപീഠം തീർക്കുവാൻ ഞങ്ങളെ പരിശീലിപ്പിക്കണമേ .

സ്നേഹപൂർവ്വം,
അഗസ്റ്റിൻ സി. എം. ഐ.

Image Courtesy : www.artcrimeillustrated.com

Thursday, July 7, 2016

കുരിശുവര !

കുരിശുവര !

നെറ്റിത്തടത്തിലെ കുരിശുവര പോലും
ഇല്ലാത്ത രാവെൻ മനം തകർത്തു...
മാലാഖ മനസുള്ള ജീവന് മീതെ
അറിയാതെ പാപത്തിൻ കാർമേഘം മൂടി...
ഉടലിന്റെ മോഹമാം ചെന്നായ്ക്കൾക്കുള്ളിൽ
ആത്മാവിന് ദാഹമാം കുഞ്ഞാട് നീറി...

അമ്മ നൽകിയ പ്രാർത്ഥനാ മന്ത്രങ്ങൾ
അറിവിന്നഹന്തയിൽ കൊഴിഞ്ഞു പോയി...
ബലിപീഠം മുത്തി ഉറങ്ങിയാ രാവിൻറെ
മനഃശാന്തി എങ്ങോ കളഞ്ഞു പോയി...
ജീവന്റെ ശോഭയാം ജപധ്യാനത്തിൽ
ഈശോയെ ധ്യാനിച്ച നാളിന്നെവിടെ...

കുരിശു വരയ്ക്കാൻ പഠിപ്പിച്ച നാളതിൽ
അമ്മ പറഞ്ഞെതെൻ മനം നിറഞ്ഞു...
അക്ഷരമുറ്റത്തെ ആദ്യാക്ഷരങ്ങൾ
ആത്മീയജീവന്റെ അത്താണിയായി...
യേശുസ്‌നേഹം വഴികാട്ടിയാവാൻ
മാതൃസ്നേഹം നിറദീപമായി..



സക്രാരി മുന്നിൽ...കുരിശിൻ തണലിൽ...

സക്രാരി മുന്നിൽ...കുരിശിൻ തണലിൽ...

സക്രാരി മുന്നിൽ ഉതിർത്തൊരാ മിഴിനീർ കണങ്ങളെന്നിൽ 
സൗഖ്യത്തിൻ പുഴയോഴിക്കി...
കുരിശിൻ തണലിൽ തല ചായ്ച്ച രാവിൻ പുണ്യമെന്നെ 
സ്നേഹത്തിൻ നീർചോലയാക്കി...

ആത്മാവിനുള്ളിൽ അലറുന്ന കടലിൽ 
ജീവൻ തളർന്നു പോകുമ്പോൾ 
മനസിന്റെ നൗകയിൽ 
മയങ്ങുന്ന നാഥാ, യേശുവേ, താഴാതെ താങ്ങേണമേ....



Tuesday, July 5, 2016

അമ്മയോട് ചേർന്ന് !

അമ്മയോട് ചേർന്ന് !


അമ്മയോട് ചേർന്ന് അവരുടെ മകന്റെ കുരിശിന്റെ ചാരെ നിന്നു...
കുറ്റപെടുത്തലുകളും വിധിവാചാകങ്ങളും ഇല്ലാതെ ചേർത്തു പിടിക്കുന്ന ഒരാൾ എനിക്ക്  ഉണ്ട് എന്ന് ആദ്യമായി തോന്നിയത് അപ്പോഴായിരുന്നു.... അങ്ങനെ കുരിശിൽ കിടക്കുന്നവന്റെ അൾത്താരയിൽ പൂക്കളർപ്പിക്കാനും പൂജ നടത്താനും ജീവിതം.... 
പിന്നെ അവന്റെ അടിപ്പിണരാൽ സൗഖ്യം....

അഗസ്റ്റിൻ

Image Courtesy :http://blogs.nd.edu/oblation/2015/06/12/at-the-feet-of-and-entrusted-to-the-heart-of-jesus/

ജോർദാൻ പുഴ പോലെ !


ജോർദാൻ പുഴ പോലെ !

ശരീരത്തിന്റെ ഇടപെടലുകളും അഭിരാമങ്ങളും ഇല്ലാത്ത ഏതോ ചില പവിത്രമായ ഭൂമികയിൽ നിന്ന് നിര്മ്മല സ്നേഹത്തിന്റെ ഉറവുചാലുകൾ ഈർപ്പം പൊടിച്ചു തുടങ്ങുന്നു .... 
ആ സ്നേഹധാരയുടെ അദൃശ്യ പ്രവാഹങ്ങൾ ജോർദാൻ പുഴ പോലെ ...
ഇറങ്ങി സ്നാനപ്പെടാൻ ധൈര്യം ഇല്ലാത്തതുകൊണ്ട് ഞാൻ ഇപ്പോഴും തുടങ്ങിയിടത്തു തന്നെ !

സ്നേഹപൂർവ്വം,
അഗസ്റ്റിൻ സി. എം. ഐ.

Monday, July 4, 2016

വാതിൽ തുറക്കുന്ന കാലമാണിത് !

വാതിൽ തുറക്കുന്ന കാലമാണിത് !


കരുണ മാത്രം നിറഞ്ഞ കുറെ അധികം നിലപാടുകൾ കൊണ്ട് നമ്മുടെ കണ്ണ് നനയിച്ച ഫ്രാൻസിസ് എന്ന് പേരുള്ള ഇടയൻ ഒരു വാതിൽ തുറന്നു ....ആതുരലയമാണ് ഈശോയുടെ സഭ എന്ന് ഓർമിപ്പിക്കുന്ന ഒരു കരുണയുടെ വാതിൽ !
ചുരുങ്ങിയ കാലമേ ആയുള്ളൂ ... നെഞ്ചു നിറയെ കരുണയാണ് എന്നാണ് ആ ഇടയന്റെ ശരീരഭാഷയുടെ മൃദുമന്ത്രണം....
തുറന്ന വാതിൽ കണ്ട് സ്നേഹത്തിന്റെ വെള്ളരിപ്രാക്കൾ ആകാശങ്ങളിൽ ഭജന പാടുന്നു : " ഇവൻ എന്റെ പ്രിയ പുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു "...
ബുവെനോസ് ഐരേസിന്റെ ചേരികളിൽ, പാവങ്ങൾക്ക് കൂട്ട് തീർത്ത പൗരോഹിത്യ ജീവിതം ഉള്ള ആ മെത്രാനച്ചന് കൊടുക്കാൻ സ്വര്ഗത്തിലെ മാലാഖമാർക്ക് ഇതിൽ പരം നല്ല ഒരു വാഴ്ത്ത് വേറെ ഉണ്ടാവില്ല....
ഇവിടെ ആരൊക്കെയോ വാതിൽ തുറക്കുന്നു ... നെഞ്ചിൽ കരുണയുടെ ചിരാതുകൾ ഇല്ലാതെ വാതിൽ തുറക്കുമ്പോൾ ഒരു ആശാരി ചെക്കൻ കലഹിക്കുന്നത് കേൾക്കുന്നില്ലേ?..... " ഇവരുടെ ഹൃദയം എന്നിൽ നിന്ന് അകന്നിരിക്കുന്നു... അനീതി പ്രവർത്തിക്കുന്ന നിങ്ങൾ എന്നിൽ നിന്ന് ..................."
വീടുകളിലും ആവാം ഇങ്ങനെ തുറന്നിട്ട ഒരു വാതിൽ... ജീവിതം ഇറക്കി വിട്ടവരെയും, ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോയവരെയും തിരികെ വിളിക്കാൻ വേണ്ടി, കരുണയുടെ കാർത്തിക വിളക്ക് തെളിച്ച് , കരുതലോടെ കാത്തിരിക്കുന്ന ഒരു കാലം...
ഒരു നിലവിളി ബാക്കി : " അബ്ബാ.....ഞങ്ങളോട് കരുണ തോന്നണമേ "

അഗസ്റ്റിൻ സി. എം. ഐ

.
Image Courtesy : pewsitter.com

പെന്തക്കുസ്ത !

പെന്തക്കുസ്ത !

ഭൂമിയുടെ ആദ്യ പെന്തക്കുസ്ത ഒരമ്മയുടെ സ്നേഹവലയത്തിലായിരുന്നു...
മേരിയമ്മ മക്കളായ ശിഷ്യരേയും ചേർത്ത് പിടിച്ചു സെഹിയോനിൽ പ്രാർത്ഥനയിൽ ആയിരുന്നപ്പോളാണ്...  
ആത്മാവിന്റെ കാറ്റ്   വീശിയതും  കനൽ തെളിഞ്ഞതും...
അതിനു ശേഷം ക്രിസ്തു എന്ന പുഴയായി ദൈവം ഭൂമിയെ തണുപ്പിക്കുന്നു...
മക്കളെ ചേർത്ത് പിടിച്ചു പ്രാർത്ഥിക്കുന്ന അമ്മമാരുള്ളിടത്തൊക്കെ ആത്മാവിന്റെ കാറ്റ് വീശുകയും കനൽ തെളിയുകയും ചെയ്യുന്നുണ്ട് ...
അതുകൊണ്ട് തന്നെ ഭൂമിയുടെ ക്രിസ്തുബോധം ഇനി കൃപ നിറഞ്ഞ അമ്മമാരുടെ കൈകളിൽ ആണ് ...
അമ്മേ ... നിശ്ചയമായും ഇനി സഭയുടെ വളർച്ചയും ശുദ്ധിയും ഇനി നിങ്ങളുടെ കരങ്ങളിൽ...
നിങ്ങളിലൂടെ ഇനി പെന്തകൂസ്തകൾ ആവർത്തിക്കപ്പെടട്ടെ...
ഞങ്ങൾ മക്കൾ ഈശോയെ അറിഞ്ഞു തുടങ്ങട്ടെ...

അഗസ്റ്റിൻ സി. എം. ഐ.

Image Courtesy :http://blogs.nd.edu/oblation/2015/06/12/at-the-feet-of-and-entrusted-to-the-heart-of-jesus/

മഴവില്ല് !


മഴവില്ല് !


പെയ്ത് തീരാത്ത എന്റെ പ്രാർത്ഥനകളുടെയും നിലവിളികളുടെയും 
മഴപ്പെയ്ത്തുകളിൽ ഒഴുകിയിറങ്ങുന്ന കണ്ണീർക്കണങ്ങളിൽ 
സ്നേഹപൂർണിമയുടെ മഴവില്ല്  വിരിയിക്കുന്ന മഹാ കാരുണ്യമേ,
നിനക്ക് സ്നേഹവന്ദനം !

എന്റെ കണ്ണീർക്കണങ്ങൾ നീ ശേഖരിച്ചു വച്ചിരിക്കുന്ന 
ചില്ലുപാത്രങ്ങളുടെ സുതാര്യതയിൽ ജീവിതത്തിന്റെ നേർക്കാഴ്ചകൾ 
തെളിയുമ്പോൾ അവിടെ ആത്മദാനങ്ങളുടെ ഏഴു സപ്തവർണ്ണങ്ങൾ !
ജ്ഞാനം, ബുദ്ധി, ആലോചന, ആത്മശക്തി, അറിവ്, ദൈവഭയം, ദൈവഭക്തി !
ആമേൻ ! 

അഗസ്റ്റിൻ സി. എം. ഐ.

Image Courtesy : newtopwallpapers.com

മഴവില്ല് !


മഴവില്ല് !


പെയ്ത് തീരാത്ത എന്റെ പ്രാർത്ഥനകളുടെയും നിലവിളികളുടെയും 
മഴപ്പെയ്ത്തുകളിൽ ഒഴുകിയിറങ്ങുന്ന കണ്ണീർക്കണങ്ങളിൽ 
സ്നേഹപൂർണിമയുടെ മഴവില്ല്  വിരിയിക്കുന്ന മഹാ കാരുണ്യമേ,
നിനക്ക് സ്നേഹവന്ദനം !

എന്റെ കണ്ണീർക്കണങ്ങൾ നീ ശേഖരിച്ചു വച്ചിരിക്കുന്ന 
ചില്ലുപാത്രങ്ങളുടെ സുതാര്യതയിൽ ജീവിതത്തിന്റെ നേർക്കാഴ്ചകൾ 
തെളിയുമ്പോൾ അവിടെ ആത്മദാനങ്ങളുടെ ഏഴു സപ്തവർണ്ണങ്ങൾ !
ജ്ഞാനം, ബുദ്ധി, ആലോചന, ആത്മശക്തി, അറിവ്, ദൈവഭയം, ദൈവഭക്തി !
ആമേൻ ! 

അഗസ്റ്റിൻ സി. എം. ഐ.

Image Courtesy : newtopwallpapers.com

അമ്മയ്ക്ക് ഒരു ഉമ്മ !

അമ്മയ്ക്ക് ഒരു ഉമ്മ !

 ജന്മം നല്കിയ അമ്മ ഉൾപ്പെടെ മിക്കവാറും എല്ലാ അമ്മമാരുടെയും മനസിന്റെ രസതന്ത്രം ഒന്ന് തന്നെ....
കണ്ണീരിൻറെ പാട് മറയ്ക്കാൻ സദാ കണ്ണടച്ച് തുറക്കുന്നവർ...
ഉള്ളിലെ നൊമ്പരങ്ങളുടെ തിരയിളക്കം മായ്ക്കാൻ മനസിനേയും മുഖത്തെയും ഒരുപോലെ പുഞ്ചിരിപ്പിക്കുന്നവർ...
നൊമ്പരങ്ങളുടെ നെരിപ്പോടിൽ ജീവിതം നീറിപ്പുകയുംപോളും പരാതികൾ ഇല്ലാതെ ജീവിക്കുന്നവർ...
കാപട്യമില്ലാതെ പുഞ്ചിരിക്കുന്നവർ...
മനസ് പതറാതെ പ്രാർഥിക്കുന്നവർ...
അമ്മേ... കുരിശു വരയ്ക്കാൻ പഠിപ്പിക്കുന്ന, ചോറ് വാരി തരുന്ന, കുളിപ്പിച്ച് തോർത്തുന്ന ആ കരങ്ങൾ എത്രയോ ശ്രേഷ്ഠം !
അമ്മയെ ഓർക്കുമ്പോൾ വാത്സല്യത്തിന്റെ തിരയിളക്കം നെഞ്ചിനെ ഭേദിക്കുന്നു...
സച്ചിദാനന്ദന്റെ മീരയെ കണക്ക് പാടാൻ മാത്രമല്ല, അങ്ങനെ ആവാനും കൊതി തോന്നുന്നു...
" ഇരിക്കട്ടെ ഞാൻ കഥ പെയ്യും നിലാവിൽ, എൻ അമ്മ തൻ മടിക്കൂട്ടിൽ, കുഞ്ഞുടുപ്പിട്ടോരിക്കൽ  കൂടി"
ജന്മം കൊണ്ടും കർമ്മം കൊണ്ടും അമ്മയായവർക്കെല്ലാം നെറ്റിത്തടത്തിൽ സ്നേഹചുംബനം...
മാതൃത്വത്തിന്റെ സുകൃതം നിറഞ്ഞ ഇടനാഴികളിലേക്ക് ബോധപൂർവം പ്രവേശിച്ചവർക്കാണ്‌  ഈ വാഴ്ത്ത് ...
ശരീരത്തിന്റെ ക്രമം തെറ്റിയ മമതകളെ, അനുപാതമില്ലാതെ താലോലിച്ച്, ആ സുകൃത വഴികളിൽ നിന്ന് ആരും തെന്നിമാറി പോകരുതേ എന്ന പ്രാര്ത്ഥന കൂടി...

അഗസ്റ്റിൻ സി. എം. ഐ.


Image Courtesy :http://blogs.nd.edu/oblation/2015/06/12/at-the-feet-of-and-entrusted-to-the-heart-of-jesus/

അമ്മയ്ക്ക് ഒരു ഉമ്മ !

അമ്മയ്ക്ക് ഒരു ഉമ്മ !

 ജന്മം നല്കിയ അമ്മ ഉൾപ്പെടെ മിക്കവാറും എല്ലാ അമ്മമാരുടെയും മനസിന്റെ രസതന്ത്രം ഒന്ന് തന്നെ....
കണ്ണീരിൻറെ പാട് മറയ്ക്കാൻ സദാ കണ്ണടച്ച് തുറക്കുന്നവർ...
ഉള്ളിലെ നൊമ്പരങ്ങളുടെ തിരയിളക്കം മായ്ക്കാൻ മനസിനേയും മുഖത്തെയും ഒരുപോലെ പുഞ്ചിരിപ്പിക്കുന്നവർ...
നൊമ്പരങ്ങളുടെ നെരിപ്പോടിൽ ജീവിതം നീറിപ്പുകയുംപോളും പരാതികൾ ഇല്ലാതെ ജീവിക്കുന്നവർ...
കാപട്യമില്ലാതെ പുഞ്ചിരിക്കുന്നവർ...
മനസ് പതറാതെ പ്രാർഥിക്കുന്നവർ...
അമ്മേ... കുരിശു വരയ്ക്കാൻ പഠിപ്പിക്കുന്ന, ചോറ് വാരി തരുന്ന, കുളിപ്പിച്ച് തോർത്തുന്ന ആ കരങ്ങൾ എത്രയോ ശ്രേഷ്ഠം !
അമ്മയെ ഓർക്കുമ്പോൾ വാത്സല്യത്തിന്റെ തിരയിളക്കം നെഞ്ചിനെ ഭേദിക്കുന്നു...
സച്ചിദാനന്ദന്റെ മീരയെ കണക്ക് പാടാൻ മാത്രമല്ല, അങ്ങനെ ആവാനും കൊതി തോന്നുന്നു...
" ഇരിക്കട്ടെ ഞാൻ കഥ പെയ്യും നിലാവിൽ, എൻ അമ്മ തൻ മടിക്കൂട്ടിൽ, കുഞ്ഞുടുപ്പിട്ടോരിക്കൽ  കൂടി"
ജന്മം കൊണ്ടും കർമ്മം കൊണ്ടും അമ്മയായവർക്കെല്ലാം നെറ്റിത്തടത്തിൽ സ്നേഹചുംബനം...
മാതൃത്വത്തിന്റെ സുകൃതം നിറഞ്ഞ ഇടനാഴികളിലേക്ക് ബോധപൂർവം പ്രവേശിച്ചവർക്കാണ്‌  ഈ വാഴ്ത്ത് ...
ശരീരത്തിന്റെ ക്രമം തെറ്റിയ മമതകളെ, അനുപാതമില്ലാതെ താലോലിച്ച്, ആ സുകൃത വഴികളിൽ നിന്ന് ആരും തെന്നിമാറി പോകരുതേ എന്ന പ്രാര്ത്ഥന കൂടി...

അഗസ്റ്റിൻ സി. എം. ഐ.


Image Courtesy :http://blogs.nd.edu/oblation/2015/06/12/at-the-feet-of-and-entrusted-to-the-heart-of-jesus/

Sunday, July 3, 2016

ദുക്‌റാന തിരുന്നാൾ മംഗളങ്ങൾ !

കൂട്ടുകാരൊക്കെ അടച്ചിട്ട മുറിയുടെ വാതിലിനരികെ, സുരക്ഷിതരാകുമ്പോൾ, ഒരാൾ മാത്രം പുറത്തലയുകയാണ്... 
നിരാശരായ ശിഷ്യർക്ക് മുമ്പിൽ കനിവിന്റെ തലോടലായി ഗുരു എത്തി എന്നറിഞ്ഞപ്പോൾ മനസിന്റെ ഭാരം ഇരട്ടിച്ചു...
പിന്നെ സ്‌നേഹശാഠ്യമായി... കണ്ടാൽ മാത്രം പോരാ... വിലാവിലെ മുറിവിൽ തൊട്ടേ തീരു ...
അങ്ങനെ സുവിശേഷത്തിലെ മനോഹരമായ ഒരു ക്ഷണം കൂടി..." വരിക, തോമസ്..."
ഗുരുവുന്റെ മുറിപ്പാടുകൾ തൊട്ടവൻ പിന്നെ ഗുരുവചനങ്ങളുടെ കലവറയുടെ  കാവൽക്കാരനായി...
ദൈവത്തിന്റെ മുറിവുകൾ തൊട്ടറിഞ്ഞവന്, എങ്ങനെ മനുഷ്യരുടെ മുറിവുകൾ കാണാതിരിക്കാനാകും?
ദൈവത്തിന്റെ മുറിവുകൾ തൊട്ടറിഞ്ഞവനേ, മനുഷ്യരുടെ മുറിവുകൾ കാണാനാകൂ...
അവസാനം, എതിരാളിയുടെ പാഞ്ഞെത്തിയ അസ്ത്രം നെഞ്ചിനെ മുറിപ്പെടുത്തിയപ്പോൾ ഇറ്റു വീണ രക്തത്തുള്ളികൾ കൊണ്ട്, വിശ്വസം അടയാളപ്പെടുത്തി തോമസും മുറിയപ്പെട്ടു...
മുറിവേറ്റവനെ ആഹരിച്ചിട്ടും മുറിവേറ്റവരുടെ ഓർമ്മ ആചരിച്ചിട്ടും മുറിയപ്പെടാൻ മനസാകാതെ ഞാൻ ഇങ്ങനെ ഒളിച്ചുകളി തുടരുന്നു...
"മേയ കുൾപ്പാ, മേയ കുൾപ്പാ, മെയ മാക്സിമ കുൾപ്പാ "

ദുക്‌റാന തിരുന്നാൾ മംഗളങ്ങൾ  !

സ്നേഹപൂർവം,
അഗസ്റ്റിൻ സി.എം. ഐ.
Image Courtesy : www.turnbacktogod.com

ദുക്‌റാന തിരുന്നാൾ മംഗളങ്ങൾ !

കൂട്ടുകാരൊക്കെ അടച്ചിട്ട മുറിയുടെ വാതിലിനരികെ, സുരക്ഷിതരാകുമ്പോൾ, ഒരാൾ മാത്രം പുറത്തലയുകയാണ്... 
നിരാശരായ ശിഷ്യർക്ക് മുമ്പിൽ കനിവിന്റെ തലോടലായി ഗുരു എത്തി എന്നറിഞ്ഞപ്പോൾ മനസിന്റെ ഭാരം ഇരട്ടിച്ചു...
പിന്നെ സ്‌നേഹശാഠ്യമായി... കണ്ടാൽ മാത്രം പോരാ... വിലാവിലെ മുറിവിൽ തൊട്ടേ തീരു ...
അങ്ങനെ സുവിശേഷത്തിലെ മനോഹരമായ ഒരു ക്ഷണം കൂടി..." വരിക, തോമസ്..."
ഗുരുവുന്റെ മുറിപ്പാടുകൾ തൊട്ടവൻ പിന്നെ ഗുരുവചനങ്ങളുടെ കലവറയുടെ  കാവൽക്കാരനായി...
ദൈവത്തിന്റെ മുറിവുകൾ തൊട്ടറിഞ്ഞവന്, എങ്ങനെ മനുഷ്യരുടെ മുറിവുകൾ കാണാതിരിക്കാനാകും?
ദൈവത്തിന്റെ മുറിവുകൾ തൊട്ടറിഞ്ഞവനേ, മനുഷ്യരുടെ മുറിവുകൾ കാണാനാകൂ...
അവസാനം, എതിരാളിയുടെ പാഞ്ഞെത്തിയ അസ്ത്രം നെഞ്ചിനെ മുറിപ്പെടുത്തിയപ്പോൾ ഇറ്റു വീണ രക്തത്തുള്ളികൾ കൊണ്ട്, വിശ്വസം അടയാളപ്പെടുത്തി തോമസും മുറിയപ്പെട്ടു...
മുറിവേറ്റവനെ ആഹരിച്ചിട്ടും മുറിവേറ്റവരുടെ ഓർമ്മ ആചരിച്ചിട്ടും മുറിയപ്പെടാൻ മനസാകാതെ ഞാൻ ഇങ്ങനെ ഒളിച്ചുകളി തുടരുന്നു...
"മേയ കുൾപ്പാ, മേയ കുൾപ്പാ, മെയ മാക്സിമ കുൾപ്പാ "

ദുക്‌റാന തിരുന്നാൾ മംഗളങ്ങൾ  !

സ്നേഹപൂർവം,
അഗസ്റ്റിൻ സി.എം. ഐ.
Image Courtesy : www.turnbacktogod.com

ദിവ്യ ദർശനം !

നവ്യമായ ഒരു സ്വർഗീയ അഭിഷേകത്തിന്റെ മുദ്ര ഉള്ള  ദിവ്യ ദർശനം നൽകി ഒരു പാതിരാവിൽ ദൈവം വിളിച്ചുണർത്തി.... 
ഉണരാൻ ഇനിയും സമയം ഉണ്ടല്ലോ, നേരം പുലരട്ടെ എന്ന് കരുതി, നിദ്രയുടെ ആലസ്യത്തിൽ ഉറക്കം തുടർന്നു...
ഇപ്പോഴാവട്ടെ, എന്റെ നേരം പുലരുന്നതെയില്ല... 
പുലരിയിൽ കാത്തിരുന്ന പവിത്രമായ നിയോഗങ്ങങ്ങളിൽ എന്ന് ഇനി എത്തിച്ചേരുമോ ആവൊ...
ഉടലിന്റെ മോഹങ്ങളുടെ ചെന്നായ്ക്കൾക്കുള്ളിൽ കിടന്നു പിടയുന്ന  ആത്മാവിന്റെ പവിത്രമായ സ്വപ്നങ്ങളുടെ പാവം കുഞ്ഞാട്...
ഇനി ആ നസ്രത്ത് കാരന്റെ കരുണ തന്നെ അഭയം...
ഒരു സുകൃത ജപം പോലെ ഇനി തേങ്ങി കൊണ്ടേയിരിക്കും...." കരുണ ആയിരിക്കേണമേ , കരുണ ആയിരിക്കേണമേ..." എന്ന്....

അഗസ്റിൻ സി. എം. ഐ.

Image Courtesy :http://blogs.nd.edu/oblation/2015/06/12/at-the-feet-of-and-entrusted-to-the-heart-of-jesus/