2021 മാർച്ച് 2
ജാഗ്രത
"സുഖലോലുപത, മദ്യാസക്‌തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മനസ്‌സു ദുര്‍ബലമാവുകയും, ആദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍."
ലൂക്കാ 21 : 34
ഈശോ അവിടുത്തെ രണ്ടാം വരവിനെക്കുറിച്ച് സംസാരിക്കുന്നു...
സൂര്യനിലും ചന്ദ്രനിലും ഭൂമിയിലും മനുഷ്യപുത്രന്റെ ആഗമനത്തിന്റെ അടയാളങ്ങളായ വ്യതിയാനങ്ങൾ കാണപ്പെടും...
മനുഷ്യപുത്രന്റെ ആഗമനത്തിൽ സംഭവിക്കുന്ന ഭൗമീകമാറ്റങ്ങൾ എന്തുമാകട്ടെ...
അവിടുത്തെ ആഗമനത്തിൽ എനിക്കുണ്ടാകേണ്ട ആത്മീയ ഒരുക്കത്തെക്കുറിച്ചുള്ള പരിചിന്തനമാണ് ഇന്നത്തെ ജ്ഞാനധ്യാനം...
ഒരുക്കമില്ലാത്തവർക്ക് മനുഷ്യപുത്രന്റെ ആഗമനം കെണിയായി മാറാൻ സാധ്യതയുണ്ട്...
സുഖലോലുപത, മദ്യാസക്തി, ജീവിത വ്യഗ്രത എന്നീ തിന്മകൾക്കടിപ്പെട്ടാൽ മനസ്സ് ദുർബലമാകും...
മനസ്സിനെയും ആത്മാവിനെയും ദുർബ്ബലമാക്കുന്ന തിന്മകളിൽ നിന്നും സ്വതന്ത്രനാണ് എന്നുറപ്പുവരുത്തേണ്ടതുണ്ട്...
"സംഭവിക്കാനിരിക്കുന്ന ഇവയില്‍ നിന്നെല്ലാം രക്‌ഷപെട്ട് മനുഷ്യപുത്രന്റെ മുമ്പില്‍ പ്രത്യക്‌ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍ സദാ പ്രാര്‍ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍."
ലൂക്കാ 21 : 36
മനസ്സിനെ ദുർബ്ബലമാക്കുന്ന തിന്മകളിൽ നിന്നും മോചനം നേടാൻ സദാ പ്രാർത്ഥിച്ചു ജാഗരൂകാരായിരിക്കണം എന്ന ഈശോയുടെ ഓർമ്മപ്പെടുത്തൽ നിസ്സാരമായി തള്ളിക്കളയരുത്...
ഈശോയുടെ ആഗമനത്തിൽ അവിടുത്തെ മുന്നിൽ പ്രത്യക്ഷപ്പെടാൻ ഉള്ള കരുത്ത് ഇല്ലാതെ പോയാൽ ജീവിതം എന്തൊരു പരാജയമായിരിക്കും?
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
No comments:
Post a Comment