2️⃣0️⃣2️⃣0️⃣ *മെയ്* 2️⃣8️⃣
"സ്വന്തം കുരിശു വഹിക്കാതെ എന്‍െറ പിന്നാലെ വരുന്നവന് എന്‍െറ ശിഷ്യനായിരിക്കുവാന്‍ കഴിയുകയില്ല."
ലൂക്കാ 14 : 27
*ശിഷ്യത്വത്തിലേക്കുള്ള വഴികൾ*
1. *പകരം വയ്ക്കാനാവാത്ത ദൈവസ്നേഹം*
"സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്‍മാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെത്തന്നെയും വെറുക്കാതെ എന്‍െറ അടുത്തുവരുന്ന ആര്‍ക്കും എന്‍െറ ശിഷ്യനായിരിക്കുവാന്‍ സാധിക്കുകയില്ല."
ലൂക്കാ 14 : 26
ശത്രുക്കളെ പോലും സ്നേഹിക്കാൻ പറഞ്ഞവൻ മാതാപിതാക്കളെയും സഹോദരിസഹോദരങ്ങളെയും മക്കളെയും വെറുക്കാൻ പറയും എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് "വെറുക്കുക" എന്നതിന്റെ തത്തുല്യമായ ഗ്രീക്ക് പദം അന്വേഷിച്ചു...
μισέω (miseó) - to love less
ദൈവത്തെ സ്നേഹിക്കുന്നതിനോട് തുലനം ചെയ്യുമ്പോൾ മറ്റെല്ലാ സ്നേഹബന്ധങ്ങളും അതിന് താഴെ ആയിരിക്കണം എന്ന് മനസിലാക്കാൻ ആണ് ഇഷ്ടം...
അപ്പോൾ ഈ വാക്യം ലിഖിത വാഖ്യാനത്തിനും അപ്പുറം ആത്മീയ രഹസ്യം ഉൾക്കൊള്ളുന്നതാണ്...
ഈശോയുടെ തന്നെ വാക്കുകളിൽ അർത്ഥം വ്യക്തമാക്കാം...
"എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്‌നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല."
മത്തായി 10 : 37
എല്ലാറ്റിനും മീതെ ഈശോയോടുള്ള സ്നേഹബന്ധം ഉണ്ടാവണം എന്നർത്ഥം... 🙂
2. *സ്വന്തം കുരിശ് വഹിക്കുക*
"സ്വന്തം കുരിശു വഹിക്കാതെ എന്‍െറ പിന്നാലെ വരുന്നവന് എന്‍െറ ശിഷ്യനായിരിക്കുവാന്‍ കഴിയുകയില്ല."
ലൂക്കാ 14 : 27
കുരിശ് പലർക്കും പലതാകാം... ഒരാൾക്ക് അത് രോഗമാകാം, മറ്റൊരാൾക്ക് തെറ്റിദ്ധരിക്കപ്പെടലിന്റെ നോവ്, വേറെ ഒരാൾക്ക് പാപത്തോടും പാപസാഹചര്യത്തോടും മല്ലിടുന്നതിന്റെ ആത്മസംഘർഷങ്ങൾ, മറ്റു ചിലർക്ക് ഒറ്റപെട്ടുപോകുന്നതിനെ നൊമ്പരം...
ശിഷ്യത്വത്തിന്റെ കൃപയിലേക്ക് പ്രവേശിക്കാൻ
എല്ലാം സന്തോഷത്തോടെ വഹിച്ചു കൊണ്ട് ഈശോയുടെ പിന്നാലെ പോയെ തീരൂ...
*3. ഉറകെട്ട ഉപ്പാണോ ഞാൻ?*
ഉപ്പ് നല്ലതു തന്നെ; എന്നാല്‍ ഉറകെട്ടുപോയാല്‍ അതിന് എങ്ങനെ ഉറകൂട്ടും?
ലൂക്കാ 14 : 34
ശിഷ്യത്വത്തിന്റെ വഴികളിൽ പതിയിരിക്കുന്ന അപകടകരമായ ഒരു ദുരന്ത സാധ്യതയെ സൂചിപ്പിക്കുന്ന രൂപകമാണ് " ഉറകെട്ട ഉപ്പ്. "
നിതാന്തമായ ജാഗ്രത പുലർത്തിയില്ലെങ്കിൽ, ദൈവകൃപയുടെ, ആത്മീയഅഭിമുഖ്യങ്ങളുടെ, ശരീരശുദ്ധിയുടെ, പ്രാർത്ഥനാജീവിതത്തിന്റെ ഒക്കെ ഉറ കെട്ട് പോകും...
പിന്നെ ഉറ കെട്ട ഉപ്പിന് സമം...
ഉപകാരമില്ലാതെ വലിച്ചെറിയപ്പെട്ടും ചവിട്ടേറ്റും...
എന്തൊരു വേദനയാണത്?
ദൈവമേ, ഉറ കെട്ട ഉപ്പ് ഒന്നിനും ഉപകരിക്കാതെ മനുഷ്യരാൽ ചവിട്ടപ്പെടുന്നത് പോലെ, ഉപകാരമില്ലാതെ വലിച്ചെറിയപ്പെടാനും ചവിട്ടപ്പെടാനും കാരണം ആകുന്ന ദുരന്തസാധ്യതയിൽ നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ...
നമ്മുടെ കർത്താവായ ഈശോ മിശിഹായുടെ കൃപ നിങ്ങളോട് കൂടെ !
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
Image Courtesy : https://www.google.com/search?q=carrying+the+cross&client=ms-android-samsung-gj-rev1&prmd=ivsn&source=lnms&tbm=isch&sa=X&ved=2ahUKEwj0vdyh4NPpAhU34HMBHQG3CKYQ_AUoAXoECA8QAQ&biw=412&bih=758&dpr=1.75#imgrc=m_jLR9cgTeTLeM&imgdii=wI7whGU_zH6YSM
Good one Augustine acha....do continue writing
ReplyDelete