🥭 *ജ്ഞാനധ്യാനം* 🥭
2️⃣0️⃣2️⃣0️⃣ *മെയ്* 2️⃣7️⃣
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയ ച്ചയേശുക്രിസ്‌തുവിനെയും അറിയുക എന്നതാണ് നിത്യജീവന്‍."
യോഹന്നാന്‍ 17 : 3
*നിത്യജീവൻ*
കുഞ്ഞുന്നാളിൽ ഒരു കന്യാസ്ത്രീ അമ്മ വേദപാഠക്ലാസ്സിൽ ചോദ്യോത്തരം ആയി പറഞ്ഞ് തന്ന ഒരു അറിവ് വളരെ അമൂല്യമായ ജീവിത യാഥാർഥ്യമായി ഇന്ന് തിരിച്ചറിയുന്നു...
ചോദ്യം: നാം എന്തിനാണ് ഭൂമിയിൽ ആയിരിക്കുന്നത്?
ഉത്തരം: ദൈവത്തെ അറിഞ്ഞും സ്നേഹിച്ചും അവിടുത്തെ കല്പനകൾ കത്തും തിരികെ സ്വർഗത്തിൽ എത്തിച്ചേരാൻ... (നമ്മുടെ Youcat ന്റെ ആദ്യ ചോദ്യോത്തരവും ഇത് തന്നെ )
സ്വർഗ്ഗരാജ്യം എന്ന നിത്യസമ്മാനത്തെ ലക്ഷ്യമാക്കി യാത്ര ചെയ്യുന്ന തീർത്ഥാടക സഭ ആയിട്ടാണ് രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ തിരുസഭയെകുറിച്ചുള്ള "ജനതകളുടെ പ്രകാശം " എന്ന പ്രമാണരേഖ തിരുസഭയെ പരിചയപ്പെടുത്തുന്നത്...
നിത്യജീവനിലേക്കുള്ള പ്രയാണത്തിൽ അനിവാര്യമായ നിലപാടുകളെക്കുറിച്ചാണ് ഈ ധ്യാനം... 🙏🙏🙏
നിത്യജീവൻ പ്രാപിക്കാനുള്ള വചനവഴികൾ...
1. *പരിത്യാഗം*
"എന്‍െറ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും."
മത്തായി 19 : 29
ചില ഉപേക്ഷകൾ, ചില ത്യജിക്കലുകൾ, ചില പരിഹാരങ്ങൾ... പ്രത്യക്ഷത്തിൽ വേദനാജനകമായി അനുഭവപ്പെട്ടാലും അവയെല്ലാം സ്വർഗ്ഗരാജ്യത്തിൽ നിന്നുള്ള അകലം കുറയ്ക്കും എന്നർത്ഥം...
2. *കരുണ*
"അപ്പോള്‍ ഒരു നിയമജ്‌ഞന്‍ എഴുന്നേ റ്റു നിന്ന് അവനെ പരീക്‌ഷിക്കുവാന്‍ ചോദിച്ചു: ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം?
...........................
അവനോടു കരുണ കാണിച്ചവന്‍ എന്ന് ആ നിയമജ്‌ഞന്‍ പറഞ്ഞു. യേശുപറഞ്ഞു: നീയും പോയി അതുപോലെ ചെയ്യുക."
ലൂക്കാ 10 : 25, 37
അപരന്റെ സങ്കടം തിരിച്ചറിയാൻ ഉള്ള സംവേദനക്ഷമതയാണ് നമ്മെ സ്വർഗത്തോടടുപ്പിക്കുന്ന മറ്റൊരു അനിവാര്യത...
കൂടെജീവിക്കുന്നവരുടെയും ഒപ്പം നിൽക്കുന്നവരുടെയും സങ്കടം അറിയാതെ സ്വർഗ്ഗം പ്രാപിക്കാം എന്ന വ്യാമോഹം എന്നെ കബളിപ്പിച്ചുകൊണ്ടിരിക്കുന്നു.
( ന്യായീകരണത്തിന്റെ അതിബുദ്ധി കൂട്ടുള്ളത് കൊണ്ട് കണ്ണടച്ച് ഇരുട്ടാക്കൽ തുടരുന്നു )
3. *അറിവ്*
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയ ച്ചയേശുക്രിസ്‌തുവിനെയും അറിയുക എന്നതാണ് നിത്യജീവന്‍."
യോഹന്നാന്‍ 17 : 3
ഈശോയെ അറിയുന്നത് ആണ് നിത്യജീവൻ...
ആഴമേറിയ ബന്ധത്തെ ( ഭാര്യാഭർത്തൃ ബന്ധം ഉൾപ്പെടെ ) സൂചിപ്പിക്കാനും ബൈബിൾ അറിയുക എന്ന പദം ഉപയോഗിക്കുന്നുണ്ട്...
ഈശോയോടുള്ള ആഴമേറിയ ബന്ധത്തിനും പുനരർപ്പണത്തിനും പ്രാപ്തമാക്കുന്ന ദൈവീകസത്യങ്ങളുടെ അറിവ് എന്ന് കൂടി "അറിവ്" എന്ന വാക്കിന് അർത്ഥം ഉണ്ടാകും...
വിശുദ്ധ അമ്മ ത്രേസ്യായുടെയും യോഹന്നാൻ ക്രൂസിന്റെയും ആത്മീയ അന്വേഷണ വഴികളിൽ അവസാനത്തേത് ദൈവൈക്യത്തിന്റെ ( Union with God) വഴി ആണ്...
ആത്മീയ അന്വേഷണങ്ങൾ, അറിവുകൾ...
എല്ലാം ആഴമുള്ള ദൈവ മനുഷ്യ ബന്ധത്തിലേക്ക് നയിക്കപ്പെടുമ്പോൾ സ്വർഗ്ഗം പ്രാപ്യമാകുന്ന ലക്ഷ്യമാകുന്നു...
വിശുദ്ധ ചാവറപിതാവിന്റെ "ധ്യാനസല്ലാപങ്ങളിലെ" ഓർമ്മപ്പെടുത്തൽ മറക്കാനാവില്ലല്ലോ...
"ദൈവശുശ്രൂഷിയായ ആത്മാവേ, നീ എന്ത് ചെയ്യുന്നു?
എവിടെ പോകുന്നു?
ഈ കഴിച്ചു വരുന്ന ജീവിതം കൊണ്ട് നീ എങ്ങനെ ആയി തീരും?
ഇപ്പോൾ നടക്കുന്ന വഴി എവിടേക്ക് നിന്നെ കൊണ്ടു പോകും?
ആ വഴി മോക്ഷത്തിൽ നിന്നെ എത്തിക്കുമോ? "
നമ്മുടെ കർത്താവായ ഈശോ മിശിഹായുടെ കൃപ നിങ്ങോളോട് കൂടെ !
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.
Congratulations dearAugustine..good thoughts...keep it up
ReplyDelete