Monday, July 4, 2016

അമ്മയ്ക്ക് ഒരു ഉമ്മ !

അമ്മയ്ക്ക് ഒരു ഉമ്മ !

 ജന്മം നല്കിയ അമ്മ ഉൾപ്പെടെ മിക്കവാറും എല്ലാ അമ്മമാരുടെയും മനസിന്റെ രസതന്ത്രം ഒന്ന് തന്നെ....
കണ്ണീരിൻറെ പാട് മറയ്ക്കാൻ സദാ കണ്ണടച്ച് തുറക്കുന്നവർ...
ഉള്ളിലെ നൊമ്പരങ്ങളുടെ തിരയിളക്കം മായ്ക്കാൻ മനസിനേയും മുഖത്തെയും ഒരുപോലെ പുഞ്ചിരിപ്പിക്കുന്നവർ...
നൊമ്പരങ്ങളുടെ നെരിപ്പോടിൽ ജീവിതം നീറിപ്പുകയുംപോളും പരാതികൾ ഇല്ലാതെ ജീവിക്കുന്നവർ...
കാപട്യമില്ലാതെ പുഞ്ചിരിക്കുന്നവർ...
മനസ് പതറാതെ പ്രാർഥിക്കുന്നവർ...
അമ്മേ... കുരിശു വരയ്ക്കാൻ പഠിപ്പിക്കുന്ന, ചോറ് വാരി തരുന്ന, കുളിപ്പിച്ച് തോർത്തുന്ന ആ കരങ്ങൾ എത്രയോ ശ്രേഷ്ഠം !
അമ്മയെ ഓർക്കുമ്പോൾ വാത്സല്യത്തിന്റെ തിരയിളക്കം നെഞ്ചിനെ ഭേദിക്കുന്നു...
സച്ചിദാനന്ദന്റെ മീരയെ കണക്ക് പാടാൻ മാത്രമല്ല, അങ്ങനെ ആവാനും കൊതി തോന്നുന്നു...
" ഇരിക്കട്ടെ ഞാൻ കഥ പെയ്യും നിലാവിൽ, എൻ അമ്മ തൻ മടിക്കൂട്ടിൽ, കുഞ്ഞുടുപ്പിട്ടോരിക്കൽ  കൂടി"
ജന്മം കൊണ്ടും കർമ്മം കൊണ്ടും അമ്മയായവർക്കെല്ലാം നെറ്റിത്തടത്തിൽ സ്നേഹചുംബനം...
മാതൃത്വത്തിന്റെ സുകൃതം നിറഞ്ഞ ഇടനാഴികളിലേക്ക് ബോധപൂർവം പ്രവേശിച്ചവർക്കാണ്‌  ഈ വാഴ്ത്ത് ...
ശരീരത്തിന്റെ ക്രമം തെറ്റിയ മമതകളെ, അനുപാതമില്ലാതെ താലോലിച്ച്, ആ സുകൃത വഴികളിൽ നിന്ന് ആരും തെന്നിമാറി പോകരുതേ എന്ന പ്രാര്ത്ഥന കൂടി...

അഗസ്റ്റിൻ സി. എം. ഐ.

Image Courtesy :http://blogs.nd.edu/oblation/2015/06/12/at-the-feet-of-and-entrusted-to-the-heart-of-jesus/

Sunday, July 3, 2016

ദുക്‌റാന തിരുന്നാൾ മംഗളങ്ങൾ !

കൂട്ടുകാരൊക്കെ അടച്ചിട്ട മുറിയുടെ വാതിലിനരികെ, സുരക്ഷിതരാകുമ്പോൾ, ഒരാൾ മാത്രം പുറത്തലയുകയാണ്... 
നിരാശരായ ശിഷ്യർക്ക് മുമ്പിൽ കനിവിന്റെ തലോടലായി ഗുരു എത്തി എന്നറിഞ്ഞപ്പോൾ മനസിന്റെ ഭാരം ഇരട്ടിച്ചു...
പിന്നെ സ്‌നേഹശാഠ്യമായി... കണ്ടാൽ മാത്രം പോരാ... വിലാവിലെ മുറിവിൽ തൊട്ടേ തീരു ...
അങ്ങനെ സുവിശേഷത്തിലെ മനോഹരമായ ഒരു ക്ഷണം കൂടി..." വരിക, തോമസ്..."
ഗുരുവുന്റെ മുറിപ്പാടുകൾ തൊട്ടവൻ പിന്നെ ഗുരുവചനങ്ങളുടെ കലവറയുടെ  കാവൽക്കാരനായി...
ദൈവത്തിന്റെ മുറിവുകൾ തൊട്ടറിഞ്ഞവന്, എങ്ങനെ മനുഷ്യരുടെ മുറിവുകൾ കാണാതിരിക്കാനാകും?
ദൈവത്തിന്റെ മുറിവുകൾ തൊട്ടറിഞ്ഞവനേ, മനുഷ്യരുടെ മുറിവുകൾ കാണാനാകൂ...
അവസാനം, എതിരാളിയുടെ പാഞ്ഞെത്തിയ അസ്ത്രം നെഞ്ചിനെ മുറിപ്പെടുത്തിയപ്പോൾ ഇറ്റു വീണ രക്തത്തുള്ളികൾ കൊണ്ട്, വിശ്വസം അടയാളപ്പെടുത്തി തോമസും മുറിയപ്പെട്ടു...
മുറിവേറ്റവനെ ആഹരിച്ചിട്ടും മുറിവേറ്റവരുടെ ഓർമ്മ ആചരിച്ചിട്ടും മുറിയപ്പെടാൻ മനസാകാതെ ഞാൻ ഇങ്ങനെ ഒളിച്ചുകളി തുടരുന്നു...
"മേയ കുൾപ്പാ, മേയ കുൾപ്പാ, മെയ മാക്സിമ കുൾപ്പാ "

ദുക്‌റാന തിരുന്നാൾ മംഗളങ്ങൾ  !

സ്നേഹപൂർവം,
അഗസ്റ്റിൻ സി.എം. ഐ.
Image Courtesy : www.turnbacktogod.com

ദിവ്യ ദർശനം !

നവ്യമായ ഒരു സ്വർഗീയ അഭിഷേകത്തിന്റെ മുദ്ര ഉള്ള  ദിവ്യ ദർശനം നൽകി ഒരു പാതിരാവിൽ ദൈവം വിളിച്ചുണർത്തി.... 
ഉണരാൻ ഇനിയും സമയം ഉണ്ടല്ലോ, നേരം പുലരട്ടെ എന്ന് കരുതി, നിദ്രയുടെ ആലസ്യത്തിൽ ഉറക്കം തുടർന്നു...
ഇപ്പോഴാവട്ടെ, എന്റെ നേരം പുലരുന്നതെയില്ല... 
പുലരിയിൽ കാത്തിരുന്ന പവിത്രമായ നിയോഗങ്ങങ്ങളിൽ എന്ന് ഇനി എത്തിച്ചേരുമോ ആവൊ...
ഉടലിന്റെ മോഹങ്ങളുടെ ചെന്നായ്ക്കൾക്കുള്ളിൽ കിടന്നു പിടയുന്ന  ആത്മാവിന്റെ പവിത്രമായ സ്വപ്നങ്ങളുടെ പാവം കുഞ്ഞാട്...
ഇനി ആ നസ്രത്ത് കാരന്റെ കരുണ തന്നെ അഭയം...
ഒരു സുകൃത ജപം പോലെ ഇനി തേങ്ങി കൊണ്ടേയിരിക്കും...." കരുണ ആയിരിക്കേണമേ , കരുണ ആയിരിക്കേണമേ..." എന്ന്....

അഗസ്റിൻ സി. എം. ഐ.