Saturday, September 3, 2016

തിബേരിയൂസിൻ കായലരികെ !

തിബേരിയൂസിൻ കായലരികെ 
തൂവെള്ള തൂകുന്നുഷസ്സിൽ 
കാത്തിരിക്കുന്നൊരു ദൈവം 
വിഫലമാം എൻ യാമങ്ങൾക്കൊടുവിൽ 
പ്രാതലൊരുക്കി അമ്മയെപോലെന്നെ 
കാത്തിരിക്കുന്നൊരു ദൈവം 

അലഞ്ഞു തിരിഞ്ഞു കരഞ്ഞു തളർന്നൊരു 
നിരാശ തൻ രാവിലെൻ 
ജീവിതത്തിൽ നീ കൂട്ടായി വന്നു 
വഴിതെറ്റി നീങ്ങിയ ജീവിത പടവിൽ 
പ്രതീക്ഷ തൻ  പുലരിയിൽ 
കണ്മുന്നിലെത്തി നീ 
അപ്പമായി തീർന്നു 

കൂടെ നടന്നതും കൂട്ടായി തീർന്നതും 
പാഴ്വേലയാക്കി ഞാൻ 
നീ ഹൃദയത്തിൽ മുറിവായി മാറി 
നിന്നിൽ നിന്നും തിരികെ നടന്നിട്ടും 
പ്രാണന്റെ ശോഭയായി 
അരികിലണഞ്ഞു നീ 
വഴിയായി തീർന്നു 

സ്നേഹപൂർവം,
അഗസ്റ്റിൻ സി.എം. ഐ.


Image Courtesy : s370.photobucket.com

1 comment: