മലയാളത്തിൻറെ പുണ്യം !
ആത്മനിറവോടെ ആദരവോടെ
പാടുന്നു താതാ നിൻ പുണ്യനാമം
ശ്രീ യേശു ദേവൻറെ നിർമ്മല വഴിയിൽ
ജീവിതമഖിലം നേദിച്ച താതാ
ചാവറയാച്ചാ പുണ്യ പുരോഹിതാ
അനുഗ്രഹ പൂമഴ ചൊരിയേണമേ
സക്രാരി മുന്നിൽ മിഴിനീര് തൂകി
ജന്മം തപം ചെയ്ത താതാ
പ്രാർത്ഥനയെന്നൊരാ ദിവ്യമാം ഭാഷതൻ
തീർത്ഥകനായെന്നെ മാറ്റേണമേ
നന്മതൻ ദർശന വീടൊരുക്കാൻ
വഴിവിളക്കായ് നീ തെളിയണമേ
നിത്യവും നീ നടന്നെത്തിയ പാതകൾ
എന്നുമെൻ കൺകളിൽ തെളിയണമേ
വീടൊരു സ്നേഹക്കൂടെന്നോതി
സ്നേഹപ്രമാണം ചാവുരുൾ ആക്കി
അഗതികൾക്കലിവിൻ കൂടാരം തീർത്തു
അറിവിന്നാ ലയം അങ്ങൊരുക്കി
ആത്മാനുതാപത്തിൻ വഴിയേ വരാം
ഈ ജന്മം മുഴുവൻ കാഴ്ചവയ്ക്കാം
ജീവിതം ഈശോ നാഥനു നൽകിയ
മാതൃക തുടരാൻ കൃപ അരുളൂ ....
ആത്മനിറവോടെ ആദരവോടെ
പാടുന്നു താതാ നിൻ പുണ്യനാമം
ശ്രീ യേശു ദേവൻറെ നിർമ്മല വഴിയിൽ
ജീവിതമഖിലം നേദിച്ച താതാ
ചാവറയാച്ചാ പുണ്യ പുരോഹിതാ
അനുഗ്രഹ പൂമഴ ചൊരിയേണമേ
സക്രാരി മുന്നിൽ മിഴിനീര് തൂകി
ജന്മം തപം ചെയ്ത താതാ
പ്രാർത്ഥനയെന്നൊരാ ദിവ്യമാം ഭാഷതൻ
തീർത്ഥകനായെന്നെ മാറ്റേണമേ
നന്മതൻ ദർശന വീടൊരുക്കാൻ
വഴിവിളക്കായ് നീ തെളിയണമേ
നിത്യവും നീ നടന്നെത്തിയ പാതകൾ
എന്നുമെൻ കൺകളിൽ തെളിയണമേ
വീടൊരു സ്നേഹക്കൂടെന്നോതി
സ്നേഹപ്രമാണം ചാവുരുൾ ആക്കി
അഗതികൾക്കലിവിൻ കൂടാരം തീർത്തു
അറിവിന്നാ ലയം അങ്ങൊരുക്കി
ആത്മാനുതാപത്തിൻ വഴിയേ വരാം
ഈ ജന്മം മുഴുവൻ കാഴ്ചവയ്ക്കാം
ജീവിതം ഈശോ നാഥനു നൽകിയ
മാതൃക തുടരാൻ കൃപ അരുളൂ ....
a summarized poetry of st chavaras life...
ReplyDeletegood one. Congrats!
ReplyDelete