Saturday, April 11, 2020

ഉയിർപ്പ്

കുരിശിലേറ്റി കുഴിച്ചുമൂടിയാൽ ദൈവപുത്രനായ ഈശോയെ തോല്പിക്കാം എന്ന് വിചാരിച്ചവരുടെ മിഥ്യാ ധാരണകളെ സ്വർഗ്ഗത്തിലെ പിതാവായ ദൈവം പരിശുദ്ധാത്മ ശക്തിയാൽ തിരുത്തി എഴുതിയ പ്രതീക്ഷയുടെ പുലരി...
"അവൻ അരുൾചെയ്തതു പോലെ ഉയിർത്തെഴുന്നേറ്റു ..."
പ്രതീക്ഷയുടെ തിരിനാളം ഒരിക്കലും അണഞ്ഞു തീർന്നിട്ടില്ല എന്ന് മനുഷ്യരെ ദൈവം ഓർമ്മിപ്പിക്കുന്ന ഉയിർത്തെഴുന്നേൽപ്പിന്റെ പ്രഭാതത്തിൽ ജീവിതം പ്രത്യാശാനിർഭരമാകുന്നു...
ദൈവത്തിന്റെ ജീവനെ യുക്തിവാദത്തിന്റെയോ പരിഹാസത്തിന്റെയോ മൺകൂനകൾക്കു തകർക്കാൻ ആവില്ല എന്ന ജീവിതസാക്ഷ്യത്തിന്റെ നേർക്കാഴ്ചയാണ് ഉത്ഥിതന്റെ സമാധാനദൂത്...
ഉയിർപ്പിന്റെ പുലരിയിൽ അതിരാവിലെ തന്നെ തേടിയെത്തിയവരോട് ഈശോ പറഞ്ഞതൊക്കെ ഇന്നും അവൻ ആവർത്തിക്കുന്നു...
"നിങ്ങൾക്ക് സമാധാനം..."
"ഭയപ്പെടേണ്ട..."
അസമാധാനത്തിന്റെയും ഭയപ്പാടിന്റെയും ഈ കൊറോണക്കാലത്തും ഉത്ഥിതൻ പറയുന്നത് ഇത്ര മാത്രം...
"നിങ്ങൾക്ക് സമാധാനം..."
"ഭയപ്പെടേണ്ട..."
ഞങ്ങളുടെ ജീവിതങ്ങളെ പ്രകാശിപ്പിക്കുന്ന ഉയിർത്തെഴുന്നേറ്റ മിശിഹായെ, അസമാധാനത്തിന്റെയും ഭയപ്പാടിന്റെയും ഈ കാലത്ത് ഉയിർത്തെഴുന്നേൽക്കാൻ ഉള്ള പ്രത്യാശയുടെ പ്രകാശം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ... 

അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.